തൃശൂർ: ഇരിങ്ങാലക്കുടയിൽ ആർ.എസ്.എസ് ശാഖ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത പ്രഫ. കെ.യു. അരുണൻ എം.എൽ.എയോട് സി.പി.എം വിളിച്ചുവരുത്തി വിശദീകരണം തേടി. മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൃശൂർ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനുമായി സംസാരിച്ചു. തുടർന്നാണ് വിളിച്ചുവരുത്തി വിശദീകരണം തേടിയത്.
വിവാദത്തിെൻറയും പാർട്ടിക്ക് വിശദീകരണം നൽകേണ്ടതിെൻറയും പശ്ചാത്തലത്തിൽ അരുണൻ സി.പി.എം തൃശൂർ ജില്ല കമ്മിറ്റി ഓഫിസിലെത്തി പരിപാടിയിൽ പെങ്കടുക്കാനുണ്ടായ സാഹചര്യം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനോട് വിശദീകരിച്ചു. കൂടിക്കാഴ്ച അര മണിക്കൂറെടുത്തു. അവിചാരിതമായാണ് പരിപാടിയിൽ പങ്കെടുത്തതെന്നും ഇക്കാര്യത്തിൽ ജാഗ്രതക്കുറവില്ലെന്നും വിശദീകരണം നൽകിയെന്ന് അരുണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പങ്കെടുത്തതിൽ കുറ്റബോധവും പശ്ചാത്താപവുമുണ്ട്. സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. തന്നെക്കുറിച്ചും കുടുംബ പശ്ചാത്തലവും പാർട്ടിക്കും നേതാക്കൾക്കും അറിയാം. തെറ്റ് ചെയ്താൽ ഏറ്റുപറയും. പാർട്ടിയെ വഞ്ചിക്കുന്ന നിലപാട് എടുത്തിട്ടില്ല. കിഷോർ എന്ന ബ്രാഞ്ച് സെക്രട്ടറി അറിയിച്ചതനുസരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. നേരിെട്ടത്തി ക്ഷണിച്ച പരിപാടികൾക്ക് മാത്രമല്ല പോകാറുള്ളത്. ഇതും അങ്ങനെ സംഭവിച്ചതാണ്. അമ്പലവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പരിപാടിയായതുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. സ്ഥലത്തെത്തിയപ്പോൾ ബോർഡ് ശ്രദ്ധിച്ചില്ല. വിളക്ക് കൊളുത്താൻ എഴുന്നേറ്റപ്പോഴാണ് ചവിട്ടിയിൽ ആർ.എസ്.എസ് എന്ന് എഴുതി കണ്ടത്. സ്ഥലത്തെത്തിയിട്ട് ഉദ്ഘാടനം ചെയ്യാതെ മടങ്ങുന്നത് മര്യാദകേടാണെന്ന് കരുതി പങ്കെടുത്തു. ഇക്കാര്യത്തിൽ പാർട്ടി നടപടിയെടുത്താൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അരുണൻ മാധ്യമങ്ങളോട് പറഞ്ഞു.
അരുണൻ എം.എൽ.എ വിശദീകരണം നൽകിയെന്നും തുടർനടപടി പാർട്ടി ആലോചിക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.