നിലമ്പൂർ: കെ.പി.സി.സിയുടെ താക്കീത് അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുന്നതായും എന്നാൽ, ഫലസ്തീന് ഐക്യദാര്‍ഢ്യറാലി സംഘടിപ്പിച്ചതിൽ തെറ്റില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്. ആര്യാടന് ഫൗണ്ടേഷന് വിഭാഗീയ പ്രവര്‍ത്തനം നടത്താനായി രൂപത്കരിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി താക്കീത് ചെയ്ത പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യദാര്‍ഢ്യറാലി മാറ്റിവെക്കണമെന്ന കെ.പി.സി.സി നിർദേശം പാലിക്കാന്‍ കഴിയാത്തതിലാണ് ഖേദം പ്രകടിപ്പിച്ചത്. കെ.പി.സി.സി കോഴിക്കോട്ട് നടത്തിയ റാലിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ വ്യക്തിപരമായി വിഷമമുണ്ട്. എന്നാൽ, അതിനേക്കാൾ സന്തോഷം പകര്‍ന്നത് ഫലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസിന് വൈകിയാണെങ്കിലും വലിയ റാലി നടത്താന്‍ സാധിച്ചെന്നതിലാണ്. ഉമ്മന്‍ചാണ്ടി ചെയര്‍മാനായി രൂപവത്കരിച്ച ആര്യാടന് മുഹമ്മദ് ഫൗണ്ടേഷന് ഒരിക്കലും വിഭാഗീയ പ്രവര്‍ത്തനം നടത്തിയിട്ടില്ല. നടത്തുകയുമില്ല. സ്ഥാനമാനങ്ങള്‍ക്കായി അപ്പുറത്തേക്കും ഇപ്പുറത്തേക്കും പോകാതെ ആര്യാടന് മുഹമ്മദിന്റെ നിലപാടിനൊപ്പം നിന്നവര്‍ക്ക് പ്രയാസമുണ്ടാകുമ്പോള്‍ അവര്‍ക്കൊപ്പം നില്ക്കുകയെന്നത് തന്റെ കടമയാണ്.
സംഘടനപ്രശ്നങ്ങൾ സംബന്ധിച്ച് കെ.പി.സി.സി നേതൃത്വത്തിനും അച്ചടക്കസമിതിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആര്യാടന് ഷൗക്കത്തിനെ താക്കീത് ചെയ്തത് ശരിയായില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് താന്‍ പ്രതികരിക്കുന്നില്ല.
ആര്യാടന് മുഹമ്മദിന്റെ നിലപാടുകൾ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. ഇതൊരിക്കലും പാര്‍ട്ടിക്ക് സമാന്തരസംവിധാനമാകില്ല. ആര്യാടന് മുഹമ്മദിന്റെ ബജറ്റ് പ്രസംഗങ്ങളുടെ പുസ്കത്തിന്റെയും ആത്മകഥയുടെയും പ്രകാശനം ഉടന്‍ ഉണ്ടാകുമെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.