തേഞ്ഞിപ്പലം: പൗരത്വ നിയമം, എൻ.ആർ.സി., എൻ.പി.ആർ എന്നിവയെ പരിധിവിട്ട് എതിർക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെ ന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ജവഹർലാൽ നെഹ്റു സെന്‍റർ ഫോർ സ്റ്റഡീസ് ആൻഡ് ഡ െവലപ്മെന്‍റിന്‍റെ പ്രഥമ നെഹ്റു സെക്കുലർ അവാർഡ് സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ ഹിന്ദുക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നമ്മുടെ പൂർവികരെല്ലാം ഹിന്ദുക്കളായിരുന്നു. ഇന്ത്യക്ക് പൈതൃകമായി കിട്ടിയതാണ് മതേതരത്വം. ആ മതേതരത്വം തകർക്കാൻ നരേന്ദ്ര മോദി അല്ല ആര് ശ്രമിച്ചാലും അനുവദിക്കരുത്.
പൗരത്വ നിയമം, എൻ.ആർ.സി., എൻ.പി.ആർ എന്നിവയെ നമ്മൾ എതിർക്കുന്നു. പക്ഷേ എതിർക്കുമ്പോൾ പരിധി കടക്കരുത്. പരിധിവിട്ട് ചാടിയിട്ട് കാര്യമില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും -ആര്യാടൻ പറഞ്ഞു.
നരേന്ദ്ര മോദിയെ എതിർക്കണം, അതിൽ യാതൊരു സംശയവുമില്ല. ഇവിടെ ജനങ്ങളെ രണ്ട് തട്ടാക്കാൻ അനുവദിക്കാൻ പാടില്ല. പൗരത്വ നിയമം മുസ്ലിംകളെ മാത്രമല്ല ബാധിക്കുക, എല്ലാവരെയും ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.