തിരുവനന്തപുരം: സരിത എസ്. നായരുടെ ടീം സോളാറിനെ വൈദ്യുതി മന്ത്രിയായിരിക്കെ ആര്യാടൻ മുഹമ്മദ് കൈവിട്ട് സഹായിച്ചെന്ന് ജ.ശിവരാജൻ കമീഷൻ കണ്ടെത്തൽ. എന്നാൽ, സരിതയെ അറിയില്ലെന്നാണ് കമീഷൻ മുമ്പാകെ ആര്യാടൻ നൽകിയ മൊഴി.
ഉമ്മൻ ചാണ്ടി വഴിയാണ് സരിത ആര്യാടനെ സമീപിക്കുന്നത്. വൈദ്യുതി ബോർഡിലെ കാലതാമസം ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയുടെ ഡൽഹിയിലെ സഹായി തോമസ് കുരുവിള നിർദേശിച്ച പ്രകാരം ആര്യാടെൻറ വസതിയായ മൻമോഹൻ ബംഗ്ലാവിലെത്തി 25 ലക്ഷം രൂപ കൈമാറിയെന്നാണ് സരിതയുടെ ആരോപണം. ‘സ്ത്രീയൊരു ഉപകരണം മാത്രമാണെന്ന് മനസ്സിലായത് അന്നാണ്. ലൈംഗികമായി പലതവണ ചൂഷണം ചെയ്തു...’ എന്നിങ്ങനെ പോകുന്നു സരിതയുടെ മൊഴി.
ആര്യാടെൻറ അഭിഭാഷകൻ നടത്തിയ ക്രോസ് വിസ്താരത്തിലും 25 ലക്ഷം നൽകിയെന്ന ആരോപണത്തിൽ സരിത ഉറച്ചുനിന്നു. ലൈംഗികമായി ഉപയോഗിച്ച തീയതികളും സരിത അഭിഭാഷകനോട് വെളിപ്പെടുത്തി. മൻമോഹൻ ബംഗ്ലാവിലും എറണാകുളം ഗെസ്റ്റ്ഹൗസിലുമാണ് പീഡനം നടന്നതെന്നും ആവർത്തിച്ചു. എന്നാൽ, ഇതെല്ലാം ഭാവനാസൃഷ്ടിയാണ് എന്ന നിലപാടാണ് ആര്യാടൻ കമീഷൻ മുമ്പാകെ സ്വീകരിച്ചത്. എറണാകുളം ഗെസ്റ്റ്ഹൗസിൽ താമസിച്ചിരുന്ന വേളയിൽ ലക്ഷ്മി നായർ എന്നു പേരുള്ള യുവതി കുറെ പേർക്കൊപ്പം വന്നതായി 2016 ജൂൺ 29ന് ആര്യാടൻ കമീഷന് മൊഴി നൽകി. അനർട്ടിൽനിന്നുള്ള സഹായം തേടിയെങ്കിലും നടപടിക്രമം ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. ഉമ്മൻ ചാണ്ടി വഴി മൻമോഹൻ ബംഗ്ലാവിൽ സരിത വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 34 തവണ അദ്ദേഹത്തിെൻറ മൊബൈലിൽനിന്ന് സരിതക്ക് വിളിവന്നിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ആര്യാടെൻറ പി.എ കേശവനെയും വിസ്തരിച്ചിരുന്നു.
സരിതയുടെ ആരോപണം കെ.സി. വേണുഗോപാലും നിഷേധിച്ചിട്ടുണ്ട്. ഇദ്ദേഹവും സരിതയും തമ്മിൽ 49 ഫോൺവിളികളുണ്ടായെന്ന് റിപ്പോർട്ടിലുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യനും ആരോപണം നിഷേധിച്ച് മൊഴി നൽകി.
ഭാര്യാസേഹാദരന് ടീംസോളാറിെൻറ ഡീലർഷിപ്പിനുവേണ്ടി ഒമ്പതുലക്ഷത്തിെൻറ ധാരണപത്രവുമായി ബന്ധപ്പെട്ടാണ് ആരോപണമെന്നും അദ്ദേഹം കമീഷൻമുമ്പാകെ മൊഴി നൽകി. കെ.എസ്.ഇ.ബി അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആൻറണി, എൻജിനീയർ തുടങ്ങിയവരുടെ മൊഴികളും കമീഷൻ റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.