കൊച്ചി: കരൾ രോഗബാധയെത്തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽനിന്ന് എറണാ കുളം ആസ്റ്റർ മെഡ്സിറ്റിയിലെത്തിച്ച ഒമ്പതുമാസം പ്രായമുള്ള ആര്യന് മാതാപിതാക്കളു ടെ കരൾ സ്വീകരിക്കാനാകില്ല. കരൾ പകുത്തുനൽകാൻ മാതാപിതാക്കൾ സന്നദ്ധമായെങ്കിലും ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽനിന്ന് സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമായത്. മാതാവിന് ഫാറ്റി ലിവറായതിനാലും പിതാവിെൻറ രക്തഗ്രൂപ്പ് ബി പോസിറ്റിവ് ആയതിനാലുമാണ് ഇവരുടെ കരള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തത്. കുഞ്ഞിെൻറ രക്തഗ്രൂപ്പ് എ പോസിറ്റിവ് ആണ്. ബന്ധുക്കളിൽനിന്ന് ലഭിക്കുമോയെന്ന് നോക്കുന്നുണ്ട്. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ വെൻറിലേറ്ററില്‍ തുടരുകയാണ്.
അഞ്ചുദിവസം മുമ്പാണ് ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആലപ്പുഴ എസ്.എൽപുരം കൊല്ലതായ് വെളിയിൽ വീട്ടിൽ സാജൻ ജോസഫ്-മേരി ദമ്പതികളുടെ മകൻ ആര്യനെ വണ്ടാനം മെഡിക്കല്‍ കോളജില്‍നിന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയത്.
ഗുരുതര കരള്‍രോഗമാണെന്ന് കണ്ടെത്തിയതോടെ ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് 108 ആംബുലന്‍സ് സേവനത്തിലൂടെയാണ് ചുരുങ്ങിയ സമയംകൊണ്ട് കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്. ഡോ. മാത്യു ജേക്കബിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.