തിരുവനന്തപുരം: കോവിഡ്-19െൻറ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള മാർഗ നിർദേശം പൊതുഭരണ വകുപ്പ് പുറത്തിറക്കി. അന്തർ സംസ്ഥാന തൊഴിലാളികൾ കോവിഡ്-19 ജാഗ്രതാ പോർട്ടലിൽ (covid19jagratha-publicservices-adithiregistration-enter details-submit) രജിസ്റ്റർ ചെയ്യണം.
കോവിഡ് -19 ജാഗ്രത പോർട്ടലിൽ നൽകുന്ന വിവരം തൊഴിൽ വകുപ്പിെൻറ അതിഥി പോർട്ടലിലും ലഭ്യമാകുന്നതിനാവശ്യമായ നടപടി തൊഴിൽ വകുപ്പ് സ്വീകരിക്കും. തൊഴിലാളി എത്തുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനം ക്വാറൻറീൻ സൗകര്യങ്ങൾ പരിശോധിച്ച് പോർട്ടലിൽ വിവരം രേഖപ്പെടുത്തും. ഇതിെൻറ അടിസ്ഥാനത്തിലാകും അനുമതി നൽകുക.
തിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വാറൻറീനിൽ പോകണം. തൊഴിലാളികൾക്ക് ആർക്കെങ്കിലും കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ ടെസ്റ്റ് നടത്തുകയും വിവരം ആരോഗ്യ വകുപ്പിെൻറ ദിശ-1056 നമ്പറിൽ അറിയിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.