ഹ​രി​പ്പാ​ട്​: കാ​വ്യ​ക​ല​യി​ലൂ​ടെ മ​ല​യാ​ള ഭൂ​മി​ക​യി​ൽ സ്നേ​ഹ പ്ര​പ​ഞ്ച​വും സാ​മൂ​ഹി​ക വി​പ്ല​വ​വും സാ​ധ്യ​മാ​ക്കി​യ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ വേ​ർ​പാ​ടി​ന് ഇ​ന്ന് നൂ​റാ​ണ്ട് തി​ക​യു​ന്നു. സൗ​ര​ഭ്യം ന​ഷ്ട​പ്പെ​ടാ​ത്ത ക​വി​ത​ക​ളു​ടെ വ​സ​ന്തം കാ​ല​ത്തെ അ​തി​ജ​യി​ച്ച് മ​ല​യാ​ളി​യു​ടെ മ​ന​താ​രി​ൽ ഇ​ന്നും കു​ളി​ർ​മ​ഴ പെ​യ്യി​ക്കു​ന്നു.

ഒ​രു ബോ​ട്ട​പ​ക​ട​ത്തി​ലൂ​ടെ പ​ല്ല​ന​യാ​റി​ന്‍റെ അ​ഗാ​ധ​ത​യി​ൽ അ​വ​സാ​നി​ച്ച​ത് മ​ല​യാ​ള​ത്തി​ന്‍റെ ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത സ്നേ​ഹ​ഗീ​ത​ങ്ങ​ളാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും സ്നേ​ഹ​ഗാ​യ​ക​ന്‍റെ വേ​ർ​പാ​ട് മ​ല​യാ​ളി​ക്ക് നൊ​മ്പ​ര​മാ​കു​ന്ന​ത്.

1924 ജ​നു​വ​രി 16ാം തീ​യ​തി പ​ല്ല​ന​യാ​റ്റി​ല്‍ സം​ഭ​വി​ച്ച ബോ​ട്ട​പ​ക​ട​ത്തി​ലാ​ണ് കു​മാ​ര​നാ​ശാ​ന്‍ മ​ര​ണ​പ്പെ​ട്ട​ത്. പു​ത്ത​ൻ ക​ട​വ​ത്ത് നാ​രാ​യ​ണ​ന്‍റെ​യും കൊ​ച്ചു​പെ​ണ്ണ് എ​ന്ന കാ​ളി അ​മ്മ​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​യി 1873 ഏ​പ്രി​ൽ 12ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​യി​ക്ക​ര​യി​ൽ തൊ​മ്മ​ൻ​വി​ളാ​കം കു​ടും​ബ​ത്തി​ലാ​ണ് ജ​ന​നം.

കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക​സ​മി​തി ഓ​ഫി​സി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള റെ​ഡീ​മ​ർ ബോ​ട്ടി​ന്‍റെ അ​വ​ശി​ഷ്ടം

കൊ​ല്ലം ബോ​ട്ട്‌ ജെ​ട്ടി​യി​ല്‍നി​ന്ന്‌ 1924 ജ​നു​വ​രി 16ന്‌ ​രാ​ത്രി 10.30ന് ​ആ​ല​പ്പു​ഴ​ക്ക് പു​റ​പ്പെ​ട്ട റെ​ഡീ​മ​ർ ബോ​ട്ടി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു കു​മാ​ര​നാ​ശാ​ൻ. സ​മ​യം പു​ല​ർ​ച്ച​യാ​യ​പ്പോ​ൾ പ​ല്ല​ന​യി​ലു​ള്ള പു​ത്ത​ൻ​ക​രി വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​ത്. കു​മാ​ര​നാ​ശാ​നെ​ക്കൂ​ടാ​തെ 23 പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

നേ​രം പു​ല​ർ​ന്ന​പ്പോ​ൾ ഒ​മ്പ​ത് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. അ​ടു​ത്ത ദി​വ​സ​മാ​ണ് ആ​ശാ​ന്‍റെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന്​ പ​ല്ല​ന​യി​ല്‍ പു​ത്ത​ന്‍ക​രി​യി​ല്‍ കു​ടും​ബ​സ്ഥ​ല​ത്ത് സം​സ്‌​ക​രി​ച്ചു. ആ​ല​പ്പു​ഴ​യി​ലെ ഹ​രി​പ്പാ​ടി​ന​ടു​ത്തു​ള്ള ഈ ​സ്ഥ​ലം ആ​ശാ​ന്‍റെ ഭാ​ര്യ ഭാ​നു​മ​തി​യ​മ്മ പി​ന്നീ​ട് വാ​ങ്ങി.

ഈ ​സ്ഥ​ലം പി​ന്നീ​ട്‌ കു​മാ​ര​കോ​ടി​യാ​യി. ഇ​പ്പോ​ഴി​വി​ടെ ആ​ശാ​ന്‍ സ്മാ​ര​ക​വും ആ​ശാ​ന്‍ സ്മാ​ര​ക അ​പ്പ​ര്‍ പ്രൈ​മ​റി സ്‌​കൂ​ളും പ്ര​വ​ര്‍ത്തി​ക്കു​ന്നു. ആ​ശാ​ൻ സ്മാ​ര​കം മൂ​ന്നു​വ​ർ​ഷം മു​മ്പ് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യും സാ​ഹി​ത്യ സ്നേ​ഹി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് പു​തു​ക്കി​പ്പ​ണി​യു​ക​യും മോ​ടി കൂ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. ആ​ശാ​ൻ ക​വി​ത​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം സ്മൃ​തി​പ​ണ്ഡ​പ​ത്തി​ൽ ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. 

റ​ഡീ​മ​റി​ന്റെ അ​ന്ത്യ​യാ​ത്ര

മഹാകവി കുമാരനാശാന്റെയും മറ്റ് 23 പേരുടെയും ജീവനെടുത്ത ആലപ്പുഴ പല്ലനയാറ്റിലെ റെഡീമർ ബോട്ടു ദുരന്തത്തിന്റെ ജലവഴിയിലൂടെ...

  • 1924 ജനുവരി 16 രാത്രി 10.30
  • ട്രാവൻകൂർ-കൊച്ചിൻ ബോട്ട് സർവിസിന്റെ ‘റെഡീമർ’ എന്ന യാത്രബോട്ട് കൊല്ലത്തുനിന്ന് യാത്ര തിരിച്ചു. ആലപ്പുഴയാണ് ലക്ഷ്യം. കുമാരനാശാൻ അടക്കമുള്ള ഒട്ടേറെ യാത്രക്കാർ കൊല്ലത്തുനിന്നേ കയറി. കോട്ടയത്ത് ഒരു പരിപാടിയിൽ പ​ങ്കെടുക്കാനായിരുന്നു മഹാകവിയുടെ യാത്ര
  • 95 പേർക്ക് കയറാവുന്ന ബോട്ടിൽ 135 യാത്രക്കാരും ധാരാളം ലഗേജും ഉണ്ടായിരുന്നു 
  • അനുവദനീയമായതിനേക്കാൾ ആളും സാധനങ്ങളും കയറ്റിയത് ചൂണ്ടിക്കാണിച്ചതിന് ബോട്ട് ജീവനക്കാരനായ അറുമുഖം പിള്ളയും മറ്റും യാത്രക്കാരോട് കയർത്തു. ബോട്ട് പിന്നെയും നീങ്ങി
  • പല്ലനയാറിന് ഇവിടെ പത്തടിയോളം താഴ്ചയുണ്ടായിരുന്നു. വീതി 95 അടി. ഭൂരിഭാഗം പേരും നീന്തി കരയിൽ കയറി. ഒട്ടേറെ പേർ ബോട്ടിനുള്ളിൽ കുടുങ്ങിപ്പോയി
  • അടുത്ത ദിവസം ​ഉ​ച്ച​യോ​ടെ​യാ​ണ് മ​ഹാ​ക​വി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത് 
  • ബോട്ടിലെ അ​മി​ത​ഭാ​ര​മാ​യി​രു​ന്നു അ​പ​ക​ട​കാ​ര​ണ​മെ​ന്ന് അന്വേഷണ ക​മീ​ഷ​ൻ 
Tags:    
News Summary - Asan-The Poetic Lament of the Century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT