കൊച്ചി: ജനുവരിയില്‍ കൊച്ചിയില്‍ നടന്ന നിക്ഷേപക സംഗമമായ അസെന്‍ഡ് ഉച്ചകോടിയില്‍ അവതരിപ്പിച്ച 6859.48 കോടിയുടെ 54 പദ്ധതികൾ ഒരു വർഷത്തിനകം പ്രാവർത്തികമാകുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്. 25,000 കോടിയുടെ പദ്ധതികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിച്ചു. ഭൂമി രജിസ്ട്രേഷന്, കെട്ടിട അനുമതി, മലിനീകരണ നിയന്ത്രണം, വൈദ്യുതി-ജല കണക്ഷനുകള്‍ എന്നിവക്കുള്ള നിയമങ്ങള്‍ ലഘൂകരിക്കാനും അതുവഴി നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയില്‍ അവതരിപ്പിച്ച പദ്ധതികളില്‍ 703 കോടി ചെലവ് വരുന്ന 16 എണ്ണം മൂന്നു മാസത്തിനുള്ളിലും 700 കോടി ചെലവ് വരുന്ന 15 എണ്ണം ആറു മാസത്തിനുള്ളിലും 5456.48 കോടി ചെലവ് വരുന്ന 23 പദ്ധതികള്‍ ഒരു വര്‍ഷത്തിനുള്ളിലും പ്രാവര്‍ത്തികമാകും. മറ്റ് 61 പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. കോവിഡ് അനന്തര നിക്ഷേപ സാധ്യതകള്‍ സമയബന്ധിതമായി ഉപയോഗപ്പെടുത്താൻ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത ചെയര്‍മാനും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് വൈസ് ചെയര്‍മാനുമായി സ്പെഷല്‍ ഇന്‍വെസ്റ്റ്മെൻറ് പ്രമോഷന് ടാസ്ക് ഫോഴ്സിന് രൂപം നല്‍കിയതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.