കൊച്ചി: ഡോ. ആശ കിഷോറിന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് ഡയറക്ടറായി കാലാവധി നീട്ടി നൽകിയ നടപടി റദ്ദാക്കിയത് ഹൈകോടതി ശരിവെച്ചു. 2020 ജൂലൈയിൽ കാലാവധി തീരാനിരിക്കെ അഞ്ച് വർഷം കൂടി പദവി നീട്ടി നൽകി ഇൻസ്റ്റിറ്റ്യൂട്ട് പുറപ്പെടുവിച്ച ഉത്തരവ് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) റദ്ദാക്കിയിരുന്നു.
ഇതിെനതിരെ ആശ നൽകിയ ഹരജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള നടപടി ആരംഭിക്കാനും നിർദേശിച്ചു.
കേന്ദ്ര സർക്കാറിെൻറ അനുമതിയില്ലാതെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കത്തുകൾ അവഗണിച്ചും എടുത്ത നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. സജിത് സുകുമാരൻ നൽകിയ ഹരജിയിലാണ് ഉത്തരവ് സി.എ.ടി റദ്ദാക്കിയത്. കാലാവധി നീട്ടി നൽകാൻ ഇൻസ്റ്റിറ്റ്യൂട്ടിനും അതിെൻറ പ്രസിഡൻറിനും അധികാരമുണ്ടെന്നും ഉത്തരവ് നിയമപരമാണെന്നുമായിരുന്നു ഹരജിക്കാരിയുടെ വാദം. എന്നാൽ, ഇതിന് സ്ഥാപനത്തിന് അധികാരമുണ്ടെങ്കിലും കേന്ദ്ര കാബിനറ്റിെൻറ നിയമന സമിതിയുടെ (എ.സി.സി) മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് േകാടതി വിലയിരുത്തി. ഈ അനുമതി വാങ്ങാതെയാണ് നിയമന കാലാവധി നീട്ടിനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.