അശോക്​ ധാവ്​ലെ

അശോക് ധാവ്ലെ: കർഷകരുടെ സ്വന്തം 'ഡോക്ടർ'

കണ്ണൂർ: ഡോക്ടർ ജോലി ഉപേക്ഷിച്ച് കർഷകർക്കൊപ്പം കൂടിയ നേതാവാണ് പോളിറ്റ് ബ്യൂറോയിലെ പുതുമുഖം മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ലെ. ദേശീയ ശ്രദ്ധ നേടിയ 2018ലെ കർഷകരുടെ ലോങ് മാർച്ച് നയിച്ച നേട്ടത്തി‍െൻറ തിളക്കവുമായാണ് 69കാരൻ പി.ബിയിലെത്തുന്നത്. കർഷക പ്രശ്നങ്ങളിൽ കൂടുതൽ ഊന്നൽ നൽകി പാർട്ടിയെ വളർത്താനുള്ള ലക്ഷ്യവുമായാണ് ധാവ്ലെയെ സി.പി.എം അതി‍െൻറ പരമോന്നത സമിതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. മോദി സർക്കാറിനെ മുട്ടുകുത്തിച്ച് വിവാദ കർഷക നിയമം പിൻവലിപ്പിച്ച കർഷക സമരം നയിച്ച സംയുക്ത കിസാൻ മോർച്ചയിലെ പ്രധാന നേതാവുകൂടിയാണ്. ബോംബെ യൂനിവേഴ്സിറ്റി പഠനകാലത്തുതന്നെ എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും സജീവമായിരുന്നു.

1983ൽ മുതൽ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറി. 2017ൽ കിസാൻ സഭ അഖിലേന്ത്യ പ്രസിഡന്‍റായി.1998 മുതൽ ധാവ്ലെ സി.പി.എം കേന്ദ്രകമ്മിറ്റിയംഗമാണ്. മോദി സർക്കാറി‍െൻറ മുംബൈ -അഹമ്മദാബ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിനെതിരായ സമരത്തിൽ ധാവ്ലെയും കിസാൻ സഭയും സജീവമായി രംഗത്തുണ്ട്. 

Tags:    
News Summary - Ashok Dhawale: Farmers' own 'doctor'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.