കുന്നംകുളം: ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.എ. സെയ്ഫുദ്ദീനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കേച്ചേരി പട്ടിക്കര ചിറനെല്ലൂർ സ്വദേശികളായ പുതിയ വീട്ടിൽ റാബ്യു (21), കുളങ്ങര വീട്ടിൽ റിംഷാദ് (19) എന്നിവരെയാണ് സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്.
സി.പി.എം കേച്ചേരി ലോക്കൽ കമ്മിറ്റി അംഗവുമാണ് സൈഫുദ്ദീൻ. കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രിയായിരുന്നു ആക്രമണം. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചിരുന്നു. കേച്ചേരിയിൽ ചൂണ്ടൽ പഞ്ചായത്ത് സംഘടിപ്പിച്ച ഗ്രാമോത്സവം തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ഒരു സംഘം യുവാക്കൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് സംഘട്ടനത്തിന് കാരണമായിരുന്നു. ഇതിനിടെ സി.പി.എം ഏരിയ കമ്മിറ്റിയംഗം എം.ബി. പ്രവീണിന് പരിക്കേറ്റിരുന്നു.
ഇതിന്റെ തുടർച്ചയായാണ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈഫുദ്ദിനെ വീട്ടിലേക്കുള്ള വഴിയിൽ വെച്ച് ആക്രമിച്ചത്. ഇരു കൈകൾക്കും കാലിനും ഗുരുതരമായി ഇരുമ്പു പൈപ്പു കൊണ്ട് അടിയേറ്റ സൈഫുദ്ദീനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.