തിരുവനന്തപുരം: മാസ്ക് ധരിക്കാതെ കാറിലെത്തിയവരെ ചോദ്യംചെയ്ത പൊലീസിനുനേരെ വിനീത് എസ്. തമ്പിയുടെയും സുഹൃത്ത് അനുവിെൻറയും കൈയേറ്റശ്രമം. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മീഡിയവൺ സംഘത്തിനുനേരെ ഭീഷണി മുഴക്കി. ഇരുവരെയും കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു സംഭവം.
പൊലീസ് പരിശോധനക്കിടെയാണ് വിനീത് എസ്. തമ്പിയും (27) സുഹൃത്ത് അനുവും (29) കാറിലെത്തിയത്. ഇരുവരും മാസ്ക് ധരിച്ചിരുന്നില്ല. മാസ്ക് വാങ്ങാൻ പോകുകയാണെന്നായിരുന്നു പൊലീസിനു നൽകിയ മറുപടി. പൊലീസ് ഫൈൻ അടയ്ക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായാണ് പൊലീസിനുനേരെ തിരിഞ്ഞത്.
എസ്.ഐ അടക്കമുള്ളവർ ഇടപെട്ടിട്ടും ഇരുവരും അടങ്ങാതിരുന്നപ്പോഴാണ് മീഡിയവൺ വാർത്തസംഘം ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇതിനു പിന്നാലെ മീഡിയവൺ സംഘത്തിനു നേരെ ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. 'ഒന്നുകില്‍ നീ നിര്‍ത്ത്, അല്ലെങ്കില്‍ അടുത്ത വരവ് നിന്റെ ഓഫിസിലേക്കായിരിക്കും' എന്നായിരുന്നു ഭീഷണി.
ഈ ഘട്ടത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. തിരുവനന്തപുരം ലോ അക്കാദമി എ.ഐ.എസ്.എഫിെൻറ മുൻ യൂനിറ്റ് സെക്രട്ടറിയും മുൻ ജില്ല വൈസ് പ്രസിഡൻറുമാണ് വിനീത് എസ്. തമ്പി. കോവിഡ് നിയന്ത്രണം ലംഘിച്ചതിനും പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.