കൊച്ചി: കണ്ണൂർ ഇരിട്ടി കുന്നോത്ത് സെൻറ് തോമസ് ഫൊറോന പള്ളിയിലേക്ക് വിളിച്ചുവരുത്തി അമ്പതോളം ആളുകൾ മർദിച്ച് മാപ്പുപറയിപ്പിച്ച ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഇരിട്ടി പൊലീസിന് മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22ന് ജിൽസ് ഉണ്ണിമാക്കലാണ് ആക്രമണത്തിനിരയായത്.
വികാരി ഫാ. അഗസ്റ്റിൻ പാണ്ടിയാമ്മാക്കലിെൻറ നിർദേശപ്രകാരമാണെന്ന് പറഞ്ഞാണ് ഇയാളെ വീട്ടിൽനിന്ന് പള്ളിയിലേക്ക് വിളിച്ചുകൊണ്ടുപോയത്. പള്ളിമുറ്റത്തുവെച്ച് അമ്പതോളം പേർ മർദിച്ചപ്പോൾ പ്രാണരക്ഷാർഥം പള്ളിമുറിയിൽ അഭയം േതടിയ ജിൽസിനെ അവിടെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയും വികാരിയുടെ കാലുപിടിച്ച് മാപ്പുപറയിപ്പ് ഈ ദൃശ്യം പ്രചരിപ്പിെച്ചന്നുമാണ് പരാതി.
ഇടവക വികാരിക്ക് പുറമെ കൈക്കാരൻ, ഇയാളുടെ മകൻ തുടങ്ങി 50 പേർ കേസിൽ പ്രതികളാണെന്ന് കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മെൻറ് (കെ.സി.ആർ.എം) ട്രഷറർ ആേൻറാ മാങ്കൂട്ടം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കുന്നോത്ത് ഇടവകാംഗത്തിെൻറ മകൻ അർബുദം ബാധിച്ച് മരണാസന്നനായ സാഹചര്യത്തിൽ വീട്ടിലെത്തി കൂദാശകൾ നിർവഹിക്കാൻ ആവശ്യപ്പെട്ടെങ്കിലും വികാരി എത്തിയില്ലത്രേ. ഇതുസംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിെൻറ പേരിലാണ് ജിൽസിനെ മർദിച്ചത്. സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയാറായിരുന്നില്ല. ഇതേതുടർന്നാണ് ജിൽസ് കോടതിയെ സമീപിച്ചത്.
സംഭവത്തിൽ വ്യക്തികളും വിവിധ സംഘടനകളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആവശ്യമായ അന്വേഷണം നടത്താൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായും ഐ.ജി ലക്ഷ്മണയെ അന്വേഷണച്ചുമതല ഏൽപിച്ചതായും പൊലീസ് മേധാവിയും അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ വിവിധ സംഘടന ഭാരവാഹികളായ ജോർജ് ജോസഫ്, അഡ്വ. ബോറീസ് പോൾ, ജോർജ് മൂലേച്ചാലിൽ, അഡ്വ. വർഗീസ് പറമ്പിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.