പാലക്കാട്: 2008ൽ രൂപവത്കരിച്ച തരൂർ നിയമസഭ മണ്ഡലം കഴിഞ്ഞ് രണ്ടു തെരഞ്ഞെടുപ്പിലും ഇടതിനോടാണ് ചേർന്നുനിന്നത്. മണ്ഡലത്തിലെ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളുമാണ്. പഴയ കുഴൽമന്ദം മണ്ഡലത്തിലെ കുത്തനൂർ, കോട്ടായി, പെരുങ്ങോട്ടുകുർശ്ശി, തരൂർ പഞ്ചായത്തുകളും ആലത്തൂർ മണ്ഡലത്തിലെ കാവശ്ശേരി, കണ്ണമ്പ്ര, പുതുക്കോട്, വടക്കഞ്ചേരി പഞ്ചായത്തുകളും ഉൾപ്പെടുത്തിയാണ് തരൂർ മണ്ഡലം രൂപവത്കരിച്ചത്.
2011, 2016ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിലെ എ.കെ. ബാലനാണ് ഇവിടെ നിന്നും വിജയിച്ചത്. എന്നാൽ, 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രമ്യ ഹരിദാസിനായിരുന്നു ഇവിടെ ഭൂരിപക്ഷം. 2011ൽ എ.കെ. ബാലനെതിരെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചത് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ എൻ. വിനേഷ് ആയിരുന്നു. ബി.ജെ.പി സ്ഥാനാർഥിയായി എം. ലക്ഷ്മണനും. 2016ൽ കോൺഗ്രസിലെ സി. പ്രകാശ്, ബി.ജെ.പിയുടെ കെ.വി. ദിവാകരൻ എന്നിവരാണ് സിറ്റിങ് എം.എൽ.എ എ.കെ. ബാലനെതിരെ കളത്തിലിറങ്ങിയത്.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽനിന്ന് മണ്ഡലം കഴിഞ്ഞ തവണ കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. 2011ൽ ലഭിച്ച 5385 വോട്ടിൽനിന്ന് കഴിഞ്ഞതവണ അത് 15,493 വോട്ടാക്കി ഉയർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു. പെരുങ്ങോട്ടുകുറുശ്ശി, കുത്തനൂർ പഞ്ചായത്ത് ഭരണം യു.ഡി.എഫിനാണ്. കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനും.
മണ്ഡലത്തിൽ ഉൾപ്പെട്ട ആലത്തൂർ, കിഴക്കഞ്ചേരി, തരൂർ, കോട്ടായി ജില്ല ഡിവിഷനുകൾ എൽ.ഡി.എഫിനൊപ്പമാണ്. ആലത്തൂർ, ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഡിവിഷനിലും കുഴൽമന്ദത്തെ ഒന്നൊഴികെയുള്ള ഡിവിഷനുകളിലും ഇടത് സ്ഥാനാർഥികളാണ് വിജയിച്ചത്.
നിയമസഭയിലൂടെ
2011
എ.കെ. ബാലൻ (സി.പി.എം) -64,175
എൻ. വിനേഷ് (കേരള കോൺഗ്രസ്- ജേക്കബ്) -38,419
എം. ലക്ഷ്മണൻ (ബി.ജെ.പി)- 5385
പി.സി. നാരായണൻകുട്ടി (ബി.എസ്.പി)- 2346
കെ. വിനേഷ് (സ്വതന്ത്രൻ)- 1963
ഭൂരിപക്ഷം -25,756
2016
എ.കെ. ബാലൻ (സി.പി.എം) -67,047
സി. പ്രകാശ് (കോൺ) -43,979
കെ.വി. ദിവാകരൻ (ബി.ജെ.പി.)- 15,493
കെ.ടി. നാരായണൻകുട്ടി (ബി.എസ്.പി) -663
ഭൂരിപക്ഷം -23,068
ലോക്സഭ
2019
സി. രമ്യ ഹരിദാസ് (കോൺ.) -72,441
പി.കെ. ബിജു (സി.പി.എം) -47,602
ടി.വി. ബാബു (എൻ.ഡി.എ) -8601
ജയൻ സി. കുത്തനൂർ (ബി.എസ്.പി) -834
ഭൂരിപക്ഷം -24,839
ഗ്രാമപഞ്ചായത്തുകളിലെ കക്ഷിനില
കണ്ണമ്പ്ര- 16
എൽ.ഡി.എഫ് -15
യു.ഡി.എഫ്- 1
കാവശ്ശേരി- 17
എൽ.ഡി.എഫ് -8
യു.ഡി.എഫ്- 8
എൻ.ഡി.എ- 1
കോട്ടായി- 15
എൽ.ഡി.എഫ് -10
യു.ഡി.എഫ്- 3
എൻ.ഡി.എ -2
കുത്തനൂർ- 16
എൽ.ഡി.എഫ് -4
യു.ഡി.എഫ്- 10
എൻ.ഡി.എ -2
പെരുങ്ങോട്ടുകുറുശ്ശി- 16
എൽ.ഡി.എഫ്- 5
യു.ഡി.എഫ്- 11
പുതുക്കോട് -15
എൽ.ഡി.എഫ്- 10
യു.ഡി.എഫ് -2
സ്വതന്ത്രർ- 2
വെൽെഫയർ പാർട്ടി- 1
തരൂർ -16
എൽ.ഡി.എഫ് -13
യു.ഡി.എഫ് -3
വടക്കഞ്ചേരി -20
എൽ.ഡി.എഫ് -15
യു.ഡി.എഫ് -5
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.