പത്തനംതിട്ട: അരൂരും എറണാകുളത്തും ബി.ജെ.പിക്ക് വിജയ സാധ്യതയില്ലെന്ന് തുറന്ന് സമ്മതിച്ച് എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി. കോന്നിയും വട്ടിയൂർക്കാവും മഞ്ചേശ്വരവും സ്വതെവ എൻ.ഡി.എക്ക് മുൻതൂക്കമുള്ള മണ്ഡലങ്ങളാണെന്ന് പറഞ്ഞ തുഷാർ മൂന്നിടത്തും വിജയത്തെ പറ്റി ആശങ്കയേ ഇല്ലെന്നും വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വികസനവും വിശ്വാസവുമാണ് എൻ.ഡി.എ മുന്നോട്ടുവെക്കുന്ന അജണ്ട. ശബരിമല വിഷയത്തിൽ കോടതി വിധി ഭക്തരുടെ വികാരങ്ങൾക്ക് എതിരാണെങ്കിൽ കേന്ദ്ര സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കും. ശബരിമല വിഷയത്തിൽ ഇതുവരെ എൻ.ഡി.എയാണ് കൃത്യമായ നിലപാട് എടുത്തിട്ടുള്ളത്.
ലോക്സഭ തെരഞ്ഞെടുപ്പിെല ചെറിയ വ്യത്യാസം മറികടന്നു വ്യക്തമായ ഭൂരിപക്ഷത്തിൽ കെ. സുരേന്ദ്രൻ കോന്നിയിൽ ജയിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.