മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായി: സഭയിൽ ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടൽ

തിരുവനന്തപുരം: കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തെതുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ അടിയുടെ വക്കോളമത്തെി. ശൂന്യവേളയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ പ്രതിപക്ഷ നോട്ടീസ് പരിഗണിക്കുന്നതിനിടെയാണ് സഭ പ്രക്ഷുബ്ധമായത്. 

‘കൊച്ചിയില്‍ സദാചാര ഗുണ്ടായിസം കാട്ടിയ ശിവസേനക്കാരെ യു.ഡി.എഫ് വാടകക്കെടുത്തതാണെന്ന’ പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയും രേഖകളില്‍ നിന്ന് മാറ്റാന്‍ സ്പീക്കറും തയാറായില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നടപടി നിര്‍ത്തിവെച്ച് സ്പീക്കര്‍ ചേംബറിലേക്ക് മടങ്ങിയതിനു പിന്നാലെ മുമ്പെങ്ങും ഉണ്ടാകാത്തവിധം മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങി.  ഹൈബി ഈഡനാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. സദാചാര ഗുണ്ടായിസത്തിനെതിരെ ‘കാപ്പ’ ചുമത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. തുടര്‍ന്ന് പ്രതിപക്ഷനേതാവ് സംസാരിക്കുന്നതിനിടെ നടത്തിയ പരാമര്‍ശങ്ങളും പ്രശ്നമായി. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള വെള്ളം സദാചാരഗുണ്ടകള്‍ ഒഴുക്കിക്കളഞ്ഞെന്ന് അദ്ദേഹം  പറഞ്ഞപ്പോള്‍, അതേപ്പറ്റി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെള്ളം കൊണ്ടുപോകുന്നത് തടസ്സപ്പെടുത്തിയത് യു.ഡി.എഫ് കൗണ്‍സിലര്‍മാരാണെന്ന് ഭരണപക്ഷത്തെ കെ.വി. അബ്ദുല്‍ ഖാദര്‍ കുറ്റപ്പെടുത്തി. ഇതിനോട് പ്രതികരിക്കവെ, ഗുരുവായൂര്‍ ക്ഷേത്രത്തെയും അബ്ദുല്‍ ഖാദറിനെയും ചേര്‍ത്ത് ചെന്നിത്തല ചില പരാമര്‍ശങ്ങള്‍ നടത്തി. ഇതോടെ ഭരണപക്ഷം പ്രകോപിതരായി. പരാമര്‍ശം രേഖയിലുണ്ടാവില്ളെന്ന് സ്പീക്കര്‍ അറിയിച്ചു. 

തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടങ്ങി. തനിക്കെതിരായ പ്രതിപക്ഷനേതാവിന്‍െറ പരാമര്‍ശം അദ്ദേഹത്തിന്‍െറ പദവിക്ക് ചേര്‍ന്നതല്ളെന്ന് അബ്ദുല്‍ ഖാദര്‍ പറഞ്ഞു.  അബ്ദുല്‍ ഖാദറെ പിന്തുണച്ച് എഴുന്നേറ്റ മുഖ്യമന്ത്രി മറൈന്‍ഡ്രൈവിലെ സംഭവത്തിന്‍െറ ആസൂത്രകര്‍ പ്രതിപക്ഷമാണെന്നും ശിവസേനക്കാര്‍ പ്രതിപക്ഷം വാടകക്കെടുത്തവരാണെന്ന് സംശയിക്കുന്നെന്നും ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നിലത്തെി പ്രതിഷേധിക്കുന്നതിനിടെ വി.ടി. ബല്‍റാം മുഖ്യമന്ത്രിയെ ചൂണ്ടി എന്തോ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ. പ്രദീപ്കുമാര്‍, വി. ജോയി, ഐ.ബി സതീഷ് എന്നിവര്‍ യു.ഡി.എഫ് അംഗങ്ങളുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപം ഇരുകൂട്ടരും നടത്തിയ പോര്‍വിളി കൈയാങ്കളിയുടെ വക്കിലത്തെി. നേതാക്കള്‍ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങളെ ശാന്തരാക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. നടപടി നിര്‍ത്തിവെച്ച് സ്പീക്കര്‍ ചേംബറിലേക്ക് മടങ്ങി.  അതിനിടെ നടുത്തളത്തിലേക്ക് ഇറങ്ങിവന്ന മുഖ്യമന്ത്രി തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ബല്‍റാമിനോട് പറഞ്ഞു. ചര്‍ച്ചക്കുശേഷം വീണ്ടും ചേര്‍ന്നപ്പോള്‍ അംഗങ്ങള്‍ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. പരാമര്‍ശം മുഖ്യമന്ത്രി പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 

Tags:    
News Summary - assembly procedure suspended treasury opposition benches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.