തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിെൻറ 13 ദിവസത് തെ സമ്മേളന കാലയളവില്‍ തടസ്സമില്ലാതെ പ്രവര്‍ത്തിച്ചത് രണ്ടുദിവസം മാത്രം. ഇതിന് ചെ ലവായതാകെട്ട രണ്ട് കോടിയോളം രൂപയും. നവംബര്‍ 27 മുതൽ ഡിസംബർ 13 വരെയായിരുന്നു സഭ സമ ്മേളനം. ഇതിൽ പല ദിവസങ്ങളിലും ബഹളം കാരണം 17 മിനിറ്റും 21 മിനിറ്റുമൊക്കെ മാത്രമാണ് സഭ സ മ്മേളിച്ചത്. പ്രതിപക്ഷ ബഹളത്തിനിടയിലും 13 ഓര്‍ഡിനന്‍സുകളിൽ ഒമ്പതെണ്ണത്തിന് പകരമുള്ള ബില്ലുകള്‍ സഭ പാസാക്കി.
കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബിൽ, കേരള കര്‍ഷക ക്ഷേമനിധി ബില്‍ എന്നിവ സെലക്ട് കമ്മിറ്റികളുടെ പരിഗണനക്ക് അയക്കുകയും ചെയ്തു. ശൂന്യവേളയില്‍ ചട്ടം 50 പ്രകാരമുള്ള 11 നോട്ടീസുകളാണ് സമ്മേളനകാലയളവില്‍ ലഭിച്ചത്. അതില്‍ ‘പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ’ സംബന്ധിച്ച് വി.ഡി. സതീശന് നല്കിയ അടിയന്തരപ്രമേയ നോട്ടീസ് ഡിസംബര്‍ അഞ്ചിന് സഭ പരിഗണിക്കുകയും അതിന്മേല് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍, ബാക്കിയുള്ള എല്ലാ ദിവസവും സഭാനടപടികള്‍ പ്രതിപക്ഷ ബഹളത്തിൽ അലങ്കോലപ്പെട്ടു.
സമ്മേളനവുമായി ബന്ധപ്പെട്ട 360 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും നക്ഷത്രചിഹ്നമിടാത്ത 4,370 ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി 4,730 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി. കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായതിനെതുടര്ന്ന് അദ്ദേഹം നേരത്തേ നൽകിയിരുന്ന 24 ചോദ്യങ്ങള്‍ ഒഴിവാക്കി. ഡോ. എന്‍. ജയരാജ് ഒരു ചോദ്യം പിന്‍വലിക്കുകയും ചെയ്തു. ക്ലബ്ബിങ് ഉള്‍പ്പെടെ 30 ചോദ്യങ്ങൾക്കും 137 ഉപചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ മറുപടി നല്കി.
പ്രളയകാലഘട്ടത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടതും പ്രളയാനന്തരം കേരളത്തിെൻറ പുനര്‍നിർമാണത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ചർച്ചയായി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിരെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ചട്ടം 300 അനുസരിച്ച് രണ്ട് പ്രസ്താവനകള്‍ നടത്തി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഒരു പ്രസ്താവനയും സഭയില്‍ നടത്തി.
സഭ ഒരു ദിവസം സമ്മേളിക്കുന്നതിന് 15 ലക്ഷം മുതല്‍ 21 ലക്ഷംവരെ ചെലവ് വരുമെന്നാണ് നിയമസഭ സെക്രട്ടേറിയറ്റിെൻറ കണക്ക്. വൈദ്യുതി ചാര്‍ജും സുരക്ഷ മുന്നൊരുക്കങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും. ഇതനുസരിച്ച് ഈ സഭാസമ്മേളനത്തിന് 1.95 കോടിരൂപ ചെലവായെന്നാണ് ഏകദേശ കണക്ക്. സഭ നേരത്തേ പിരിഞ്ഞാലും സഭാ രജിസ്റ്ററില്‍ ഒപ്പിട്ടാല്‍ എം.എല്‍.എമാര്‍ക്ക് ആനുകൂല്യം ലഭിക്കും.
സഭ സമ്മേളിക്കുമ്പോള്‍ ആയിരം രൂപയാണ് ഒരു എം.എൽ.എയുടെ അലവന്‍സ്. അതിനുപുറമെ സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ നിരക്കില്‍ വാഹന അലവന്‍സുമുണ്ട്. അങ്ങനെ പരിഗണിക്കുകയാണെങ്കിൽ സഭയില്‍ പങ്കെടുക്കുന്നതിന് 140 എം.എൽ.എമാര്‍ക്ക് ഒരു ദിവസം നല്കുന്ന അലവന്‍സ് 1,40,000 രൂപയാണ്. ഈ സമ്മേളനകാലത്തെ മൊത്തം അലവന്‍സ് 18,20,000 രൂപയും . എം.എൽ.എമാര്‍ക്ക് ശമ്പളമായി മാസം ലഭിക്കുന്നത് 70,000 രൂപയാണ്. അലവന്‍സുകളുടെ രൂപത്തിലാണ് ഈ തുക ലഭിക്കുന്നത്.
മിനിമം യാത്രാബത്ത 20,000 രൂപയാണ് (മണ്ഡലങ്ങളനുസരിച്ച് ഇതില്‍ വ്യത്യാസം വരും). ഫിക്സഡ് അലവന്‍സ് 2,000 രൂപ. മണ്ഡല അലവന്‍സ് 25,000 രൂപ. ടെലിഫോണ്‍ അലവന്‍സ് 11,000. ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4,000 രൂപ. മറ്റ് അലവന്‍സുകള്‍ 8,000 രൂപ. ഇതിനുപുറമെ ചികിത്സ ആനുകൂല്യങ്ങളുമാണ് ലഭിക്കുന്നതെന്നതാണ് ഒൗദ്യോഗിക കണക്ക് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.