തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗ ഭീതി ഉയർന്നതോടെ സംസ്ഥാനത്ത് ജൂണിൽ സ്കൂളുകൾ തുറക്കാൻ കഴിയില്ലെന്ന് ഉറപ്പായി. കഴിഞ്ഞ വർഷത്തെപോലെ അധ്യയനവർഷം ഒാൺലൈൻ/ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തേണ്ടിവരും. വാക്സിനേഷൻകൂടി ആരംഭിച്ച സാഹചര്യത്തിൽ ജൂൺ എത്തുേമ്പാഴേക്കും കോവിഡ് കുറയുമെന്നും ഉയർന്ന ക്ലാസുകളിലെ കുട്ടികളെ സ്കൂളിലെത്തിച്ച് അധ്യയനത്തിന് കഴിയുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാൽ, കോവിഡ് രണ്ടാം തരംഗവും രോഗബാധിതരുടെ എണ്ണം കൂടുന്നതും സാഹചര്യം പ്രതികൂലമാക്കി. അധ്യയന വർഷാരംഭം സംബന്ധിച്ച് പുതിയ സർക്കാർ വന്നശേഷം നയപരമായ തീരുമാനവുമെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.