വയനാട് കേരളത്തിന്റെ വേദനയായെന്ന് അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി

തിരുവനന്തപുരം: വയനാട് കേരളത്തിന്റെ വേദനയായെന്ന് അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി. ലോക മലയാളി കൗണ്‍സില്‍ 14 ാം സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മനുഷ്യന്റെ വിചാരം നമ്മളാണ് ഏറ്റവും വലിയ സംഭവമെന്നാണ്, പ്രകൃതിയൊന്ന് ഞൊടിച്ചാല്‍ മനുഷ്യനില്ല എന്ന കാര്യം എല്ലാവരും മനസിലാക്കണമെന്നും പറഞ്ഞു.

കുന്നിന്‍ ചരിവുകള്‍ തെളിച്ച് കെട്ടിടങ്ങള്‍ പണിയുന്നത് കേരളത്തില്‍ സാധാരണമായി കഴിഞ്ഞു. നമുക്ക് ഒരുപാട് അനുഗ്രഹങ്ങള്‍ കിട്ടിയിട്ടുണ്ട്. മുകളിലേക്ക് നോക്കുമ്പോഴാണ് അതൊന്നും പോരാന്ന് തോന്നുന്നത്, താഴേക്ക് നോക്കണം. അപ്പോള്‍ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസിലാകും. ആരെയും രക്ഷിക്കാനായില്ലെങ്കിലും ശിക്ഷിക്കരുതെന്നും ഓര്‍മിപ്പിച്ചു.

മലയാളികൾ ഐക്യപ്പെടുന്നത് ദുരന്തം വരുമ്പോൾ മാത്രമാണെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു. ഇനി ആ സമയത്ത് മാത്രം ഒന്നിച്ചാൽ മാത്രം മതിയാവില്ല. ദുരന്തമില്ലാതാക്കാനുള്ള മുൻകരുതലിനെക്കുറിച്ചും ബോധമാന്മാരായിരിക്കണം. അതിന് വേൾഡ് മലയാളി കൗൺസിൽ ഇത്തരം പരിപാടികളിലൂടെ മുൻ കൈയ്യെടുക്കണം. കേരളത്തെ സംബന്ധിച്ച് ഏറ്റവും ദുഖകരമായ നാളുകളിലൂടെ കടന്നുപോവുകയാണ്. ഒരു പാട് സ്വപ്നങ്ങളുമായി നമ്മോടൊപ്പം ജീവിച്ച സോദരങ്ങൾ ഇല്ല എന്നത് ദുഖകരമായ സത്യമാണെന്നും പറഞ്ഞു.

ഹോട്ടല്‍ ഹയാത്ത് റിജിയന്‍സിയില്‍ നടന്ന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചെറിയാന്‍ കീകാട് അധ്യക്ഷത വഹിച്ചു. ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍, സൂരജ് ലാല്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടത്തിയ ഐ.വി ശശി ഹ്രസ്വചിത്ര മത്സരത്തില്‍ വിജയിച്ചവര്‍ക്ക് അവാര്‍ഡും വിതരണം ചെയ്തു.

Tags:    
News Summary - Aswathi Thirunal Lakshmi Bhai says that Wayanad is the pain of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.