മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ക്യു.ആർ കോഡ് സംവിധാനം പിൻവലിച്ചു; പകരം യു.പി.ഐ ഐ.ഡി

തിരുവനന്തപുരം: ദുരുപയോഗ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്യു.ആർ കോഡ് വഴി ഏർപ്പെടുത്തിയിരുന്ന സംഭാവന സ്വീകരിക്കൽ സംവിധാനം പിൻവലിച്ചു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യു.പി.ഐ ഐ.ഡി വഴി ഗൂഗിള്‍ പേയിലൂടെ സംഭാവന നല്‍കാം. ദുരിതാശ്വാസ നിധിയുടെ പോര്‍ട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യു.പി.ഐ ക്യു.ആര്‍ കോഡ് നല്‍കിയിരുന്നു.

സംസ്ഥാന സർക്കാറിന്‍റെ പേര് വിവരങ്ങൾക്കൊപ്പം ക്യു.ആർ കോഡ് മാറ്റി നൽകിയാൽ മറ്റൊരു അക്കൗണ്ടിലേക്കാകും പണമെത്തുക. ഇതിനുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ക്യു.ആർ കോഡ് പിൻവലിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭാവന ചെയ്യുന്നതിനായി https://donation.cmdrf.kerala.gov.in പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്മെന്‍റ് സംവിധാനംവഴി വിവരങ്ങള്‍ നല്‍കി സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനക്ക് ഉടന്‍ തന്നെ റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

യു.പി.ഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റെസീപ്റ്റ് ലഭിക്കൂ. സംഭാവനകള്‍ ഫലപ്രദമായി കൈകാര്യംചെയ്യുന്നതിന് ധനവകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കി സംവിധാനമൊരുക്കും.

Tags:    
News Summary - CMRF: QR code system withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.