അടിമാലി: അടിമാലി താലൂക്ക് ആശുപത്രി വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ എലി കടിച്ച് പരിക്കേൽപ്പിച്ചു. അടിമാലി പഞ്ചായത്തിലെ നെല്ലിപ്പാറ ആദിവാസി കോളനിയിലെ ചക്കൻ തമ്പിയുടെ ഭാര്യ പി.കെ. ബ്രീന മീനാക്ഷിയെയാണ് (33) എലി കടിച്ചത്. ഞായറാഴ്ച രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് കാലിന്റെ പെരുവിരലിൽ എലി കടിച്ചത്. വലിയ എലിയാണ് കടിച്ചത്. പനിയെ തുടർന്ന് ഒരാഴ്ച മുമ്പാണ് ബ്രീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അടുത്തിടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത ചെയ്ത കെട്ടിടത്തിലാണ് വാർഡുകൾ. ശുചീകരണം ഉൾപ്പെടെ കാര്യക്ഷമമായി നടക്കാത്തതും മാലിന്യം യഥാസമയം നീക്കം ചെയ്യാത്തതുമാണ് ഏലിയും പാറ്റയും പഴുതാരയും ഉൾപ്പെടെ ക്ഷുദ്രജീവികൾ വാർഡിൽ താവളമാക്കാൻ കാരണം.
രോഗിയെ എലി കടിച്ചതോടെ തിങ്കളാഴ്ച ശുചീകരണം നടത്തി. ആശുപത്രിക്കുള്ളിലെ അനാവശ്യ സാധനങ്ങൾ നീക്കി. തീർത്തും കുത്തഴിഞ്ഞ അവസ്ഥയിലാണ് അടിമാലി താലൂക്കാശുപതിയുടെ പ്രവർത്തനമെന്ന് പരാതിയുണ്ട്. ഒ.പിയിൽ മുതിർന്ന ഡോക്ടർമാരിൽ അധികവും എത്താറില്ല. 22 ഡോക്ടർമാരുള്ള ഈ ആശുപത്രിയിൽ ഒപിയിൽ മൂന്നിൽ കൂടുതൽ ഡോക്ടർമാർ ഉണ്ടാവാറില്ല. ഇതോടെ രാവിലെ മുതൽ നൂറു കണക്കിന് രോഗികളാണ് ഒ.പിയിൽ ഡോക്ടർമാരെ കാണാനാവാതെ മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.