അരലക്ഷം പേർക്ക്​ തൊഴിൽ നൽകാൻ 'അതിജീവനം കേരളീയം' പദ്ധതി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രാ​ദേ​ശി​ക തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ മു​ഖാ​ന്ത​രം 50,000 പേ​ര്‍ക്ക് ഈ​വ​ര്‍ഷം തൊ​ഴി​ല്‍ ന​ല്‍കാ​ൻ 'അ​തി​ജീ​വ​നം കേ​ര​ളീ​യം' എ​ന്ന പേ​രി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. റീ​ബി​ല്‍ഡ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി 145 കോ​ടി രൂ​പ​യും പ്ലാ​ന്‍ ഫ​ണ്ടി​ന​ത്തി​ൽ 20.50 കോ​ടി രൂ​പ​യു​മാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ക്കു​ക. പ​ദ്ധ​തി​ക്ക് അ​ഞ്ച് ഉ​പ​ഘ​ട​ക​ങ്ങ​ള്‍ ഉ​ണ്ടാ​കും.

'യു​വ​കേ​ര​ളം' പ​ദ്ധ​തി

60 കോ​ടി ചെ​ല​വ​ഴി​ക്കു​ന്ന പ​ദ്ധ​തി​പ്ര​കാ​രം 10,000 യു​വ​തീ​യു​വാ​ക്ക​ള്‍ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ല്‍കി തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കും. ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ലെ 18നും 35​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള അം​ഗ​ങ്ങ​ളാ​കും ഗു​ണ​ഭോ​ക്താ​ക്ക​ള്‍. പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ലു​ള്‍പ്പെ​ടു​ന്ന​വ​ര്‍ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കും 45 വ​യ​സ്സു​വ​രെ അം​ഗ​ങ്ങ​ളാ​കാം. 100 ശ​ത​മാ​നം സൗ​ജ​ന്യ പ​രി​ശീ​ല​നം, സൗ​ജ​ന്യ​യാ​ത്ര, താ​മ​സം, ഭ​ക്ഷ​ണം, യൂ​നി​ഫോം, പോ​സ്​​റ്റ്​ പ്ലേ​സ്മെൻറ്​ സ​പ്പോ​ര്‍ട്ട്, കൗ​ണ്‍സ​ലി​ങ്, ട്രാ​ക്കി​ങ് (ഒ​രു​വ​ര്‍ഷം) എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ക​ണ​ക്ട് ടു ​വ​ര്‍ക്ക്

തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യ​വും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​മു​ള്ള​വ​ർ​ക്ക്​ അ​ഭി​മു​ഖ​ങ്ങ​ളെ നേ​രി​ടാ​നും മൃ​ദു നൈ​പു​ണി​ക​ള്‍ വി​ക​സി​പ്പി​ക്കാ​നു​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് 'ക​ണ​ക്ട് ടു ​വ​ര്‍ക്ക്'. 5,000ത്തോ​ളം പേ​രാ​യി​രി​ക്കും ഗു​ണ​ഭോ​ക്​​താ​ക്ക​ൾ.

കേ​ര​ള സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി

തെ​ര​ഞ്ഞെ​ടു​ത്ത ഓ​രോ ബ്ലോ​ക്ക് പ്ര​ദേ​ശ​ത്തും പ​ര​മാ​വ​ധി സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി പ്ര​കാ​രം പ്ര​ള​യ​ബാ​ധി​ത​മാ​യ 14 ബ്ലോ​ക്കു​ക​ളി​ല്‍ കാ​ര്‍ഷി​ക-​കാ​ര്‍ഷി​കേ​ത​ര മേ​ഖ​ല​ക​ളി​ല്‍ 16,800 സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കും.20,000ത്തോ​ളം ആ​ളു​ക​ള്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടും. സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കും അം​ഗ​ങ്ങ​ളാ​കാം. സം​രം​ഭ​ക​ര്‍ക്കാ​വ​ശ്യ​മാ​യ മൂ​ല​ധ​നം കു​റ​ഞ്ഞ പ​ലി​ശ​ക്ക് ബ്ലോ​ക്ക്ത​ല സ​മി​തി​ക​ള്‍ ല​ഭ്യ​മാ​ക്കും. വ്യ​ക്തി​ഗ​ത സം​രം​ഭ​ങ്ങ​ള്‍ക്ക് പ​ര​മാ​വ​ധി ഒ​രു​ല​ക്ഷം രൂ​പ​യും ഗ്രൂ​പ് സം​രം​ഭ​ങ്ങ​ള്‍ക്ക് പ​ര​മാ​വ​ധി അ​ഞ്ചു​ല​ക്ഷം രൂ​പ​യു​മാ​ണ് വാ​യ്പ അ​നു​വ​ദി​ക്കു​ക. നാ​ലു​ശ​ത​മാ​ന​മാ​ണ്​ പ​ലി​ശ. 70 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

എ​റൈ​സ് പ​ദ്ധ​തി

2020-21 സാ​മ്പ​ത്തി​ക​വ​ര്‍ഷം 10,000 യു​വ​തീ​യു​വാ​ക്ക​ള്‍ക്ക് എ​റൈ​സ് പ​ദ്ധ​തി​യി​ലു​ള്‍പ്പെ​ടു​ത്തി തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കും. തൊ​ഴി​ല്‍ വി​പ​ണി​യി​ല്‍ ഏ​റെ ആ​വ​ശ്യ​മു​ള്ള പ​ത്തു​മേ​ഖ​ല​ക​ളി​ല്‍ യു​വ​തീ​യു​വാ​ക്ക​ള്‍ക്കും കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍ക്കും പ​രി​ശീ​ല​നം ന​ല്‍കി വേ​ഗം വേ​ത​നം ല​ഭി​ക്കു​ന്ന തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

സൂ​ക്ഷ്മ സം​രം​ഭ​ക വി​ക​സ​ന​പ​ദ്ധ​തി

3,000 വ്യ​ക്തി​ഗ​ത സം​രം​ഭ​ങ്ങ​ളും 2,000 ഗ്രൂ​പ് സം​രം​ഭ​ങ്ങ​ളും ആ​രം​ഭി​ക്കും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും പ​ദ്ധ​തി​പ്ര​കാ​രം സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ പി​ന്തു​ണ ല​ഭ്യ​മാ​ക്കും. 10,000 പേ​ര്‍ക്ക് പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കും.വ്യ​ക്തി​ഗ​ത സം​രം​ഭ​ക​ര്‍ക്ക് പ​ര​മാ​വ​ധി 2.50 ല​ക്ഷം രൂ​പ​യും ഗ്രൂ​പ് സം​രം​ഭ​ങ്ങ​ള്‍ക്ക് പ​ര​മാ​വ​ധി പ​ത്തു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള​തു​മാ​യ പ്രോ​ജ​ക്ടു​ക​ള്‍ ഏ​റ്റെ​ടു​ക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.