മൂവാറ്റുപുഴ: അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള വസ്തുതപഠന റിപ്പോർട്ട് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ, വനം പരിസ്ഥിതി മന്ത്രി പി. രാജുവിന് സമർപ്പിച്ചു. കേരളത്തിൽ അടുത്തിടെയുണ്ടായ പ്രളയവും ഭൂകമ്പവുമടക്കമുള്ള ഭൗമപ്രതിഭാസങ്ങളുടെയും ചാലക്കുടി അതിരപ്പിള്ളി പുഴയോര ഭാഗത്തെ ജൈവവൈവിധ്യങ്ങളുടെ സവിശേഷതകളെയുംകുറിച്ചുള്ള പഠനമാണ് റിപ്പോർട്ടിൽ.
അടിക്കടി സംഭവിക്കുന്ന ഭൗമപ്രതിഭാസങ്ങളുടെ കാലഘട്ടത്തിൽ കേരളംപോലെ പാരിസ്ഥിതിക വൈവിധ്യമുള്ള പ്രദേശത്ത് ഏതൊരു വൻകിട ജലവൈദ്യുതി പദ്ധതിയും ഇനി കേരളത്തിെൻറ അതിജീവനം അസാധ്യമാക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പെരിങ്ങൽകുത്തിനും വാഴച്ചാലിനും ഇടക്കുള്ള പ്രദേശത്ത മാത്രമായി അവശേഷിക്കുന്ന പുഴയോര വനങ്ങളും പറമ്പിക്കുളത്തിനും പൂയംകുട്ടിക്കുമിടയിലുള്ള ആനത്താരകളുടെ നാശവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
പ്രളയവും ഭൂചലനവും കൊടുങ്കാറ്റുമടക്കം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഈയിടെയായി സംഭവിക്കുന്ന അസാധാരണ ഭൗമപ്രതിഭാസങ്ങൾ ഭീതിതമായ ജല ദുരന്തങ്ങളായി കേരളത്തിലേക്കും വന്നുകൂടായ്കയിെല്ലന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സംഘടന ഭാരവാഹിയായ അസീസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.