കല്യാശ്ശേരി: കല്യാശ്ശേരി ഗ്രാമത്തെ നടുക്കിയ എ.ടി.എം കവർച്ചസംഘം ഡൽഹിയിൽ പിടിയിലായി. കേരളത്തിൽനിന്നും കവർച്ചസംഘത്തെ പിന്തുടർന്നെത്തിയ അന്വേഷണ സംഘം ഡൽഹി പൊലീസിെൻറ സഹായത്തോെടയാണ് അന്തർ സംസ്ഥാന കവർച്ചസംഘത്തെ വലയിലാക്കിയത്. അന്വേഷണസംഘം പ്രതികളുമായി തിങ്കളാഴ്ച രാത്രിയോടെതന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് സൂചന.
ഇതര സംസ്ഥാനക്കാരായ മൂന്നുപേരെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഡിവൈ.എസ്.പി പി.പി. ബാലകൃഷ്ണെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കവർച്ചസംഘത്തെ പിന്തുടർന്നത്. കര്‍ണാടക വഴി ഡല്‍ഹിയിലെത്തി ഹരിയാന അതിർത്തിയിൽനിന്നാണ് ഡല്‍ഹി പൊലീസിെൻറ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. തൊണ്ടിമുതലും കിട്ടിയതായാണ് പൊലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇവര്‍ക്കൊപ്പം വേറെയും കൂട്ടുപ്രതികളുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതേക്കുറിച്ചും വിശദമായി അന്വേഷിച്ചുവരുന്നതായും അന്വേഷണ സംഘം അറിയിച്ചു.
ഡിവൈ.എസ്.പി പി. ബാലകൃഷ്ണെൻറ നേതൃത്വത്തിൽ നാലോളം കേരള പൊലീസ് സംഘമാണ് ഡൽഹിയിൽ എത്തിയത്. മാങ്ങാട്ടു ബസാറിലെ ഇന്ത്യ വൺ എ.ടി.എം, കല്യാശ്ശേരി ഹൈസ്കൂളിന് മുൻവശത്തെ എസ്.ബി.ഐ എ.ടി.എം, ഇരിണാവ് റോഡ് കവലക്ക് സമീപത്തെ പി.സി.ആർ ബാങ്കിെൻറ എ.ടി.എം എന്നിവിടങ്ങളിലാണ് ഫെബ്രുവരി 21ന് പുലർച്ച സമാന രീതിയിൽ കവർച്ച നടന്നത്.
മൂന്ന് എ.ടി.എമ്മിൽനിന്നുമായി കാൽകോടിയോളം രൂപയാണ് കവർന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം മുറിച്ച് കവര്‍ച്ച നടത്തിയതിനു ശേഷം ഇരിണാവിലെ എ.ടി.എം തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് എ.ടി.എമ്മിയും പണം നിറച്ച ട്രേയുള്ള ഭാഗം പ്രത്യേകം തിരിച്ചറിഞ്ഞാണ് കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തത്.
വളരെ വിദഗ്ധമായി നടത്തിയ കവർച്ചക്കു പിന്നിൽ അന്തർ സംസ്ഥാന വൈദഗ്ധ്യമുള്ള മോഷണസംഘമാണെന്ന് അന്വേഷണസംഘം ആദ്യംതന്നെ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് സംഘത്തിെൻറ നീക്കം തിരിച്ചറിഞ്ഞ അന്വേഷണ സംഘം വളരെ ആസൂത്രിതമായി പിന്തുടർന്നാണ് ഒരാഴ്ചക്കുള്ളിൽതന്നെ കവർച്ചക്ക് തുമ്പുണ്ടാക്കിയത്. കേസ് അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് ടീമിനെയാണ് നിയോഗിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.