കോഴിക്കോട്: സി.പി.എം ആഹ്വാനം ചെയ്ത ഹർത്താലിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ കൈയ്യേറ്റം. ഇന്ത്യൻ എക്സ്പ്രസ് ഫൊട്ടോഗ്രഫർ എ. സനേഷിന്‍റെ കാമറ പാർട്ടി പ്രവർത്തകർ തല്ലിത്തകർത്തു. ഈ ദൃശ്യം പകർത്താൻ ശ്രമിച്ച 'മാധ്യമം' ഫൊട്ടോഗ്രഫർ പി. അഭിജിത്തിനെയും സി.പി.എമ്മുകാർ കൈയ്യേറ്റം ചെയ്തു. അതിനിടെ കേരള ഭൂഷണത്തിന്‍റെ ഫൊട്ടോഗ്രഫർ ശ്രീജേഷിനെ മർദ്ദിക്കുകയും കാമറയിലെ മെമ്മറി കാർഡ് എടുത്തു കൊണ്ടുപോവുകയും ചെയ്തു.
ജില്ല കമ്മിറ്റി ഒാഫിസിനുനേരെ വ്യാഴാഴ്ച അർധരാത്രിയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ചാണ് സി.പി.എം കോഴിക്കോട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. നേതാക്കൾ വാഹനങ്ങൾ തടയരുതെന്ന നിർദേശം നൽകിയെങ്കിലും പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു ഗതാഗതം തടസപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.