14 പേരെ വിട്ടയച്ചു; അഞ്ചുപേർ അറസ്​റ്റിൽ

തിരുവനന്തപുരം: ജിഷ്ണുവിന് നീതിതേടി നടത്തിയ പ്രതിഷേധസമരത്തിനിടെ കസ്റ്റഡിയിലെടുത്ത 14 പേരെ പൊലീസ് വിട്ടയച്ചു. ജിഷ്ണുവി‍​െൻറ മാതാവ് മഹിജ, പിതാവ് അശോകൻ, അമ്മാവൻ ശ്രീജിത്ത്, ജിഷ്ണുവി‍​െൻറ സുഹൃത്തുക്കൾ എന്നിവരുൾപ്പെട്ട സംഘത്തെയാണ് വിട്ടയച്ചത്. അതേസമയം, ഇവർക്ക് പിന്തുണയുമാെയത്തിയ വി.എസ്. അച്യുതാനന്ദ‍​െൻറ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ, എസ്.യു.സി.ഐ നേതാവ് ഷാജർഖാൻ, ഭാര്യ മിനി, തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ, എസ്.യു.സി.െഎ പ്രവർത്തകൻ ശ്രീകുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി.

ഇവരുടെ പിന്തുണയോടെയാണ് മഹിജയും സംഘവും പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയതെന്നാണ് പൊലീസ് ഭാഷ്യം. സമരം പ്രകോപനപരമാക്കുന്നതിൽ ഇവർ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ജിഷ്ണുവി‍​െൻറ കുടുംബാംഗങ്ങളായി ആറുപേർ മാത്രമാണ് കോഴിക്കോട് നിെന്നത്തിയത്. ഇവർ വഴുതക്കാട്ടെ ലോഡ്ജിൽ താമസിച്ചതിനും തെളിവുണ്ട്. മറ്റുള്ളവർ എവിടെനിെന്നത്തിയെന്ന് പരിശോധിച്ചുവരുകയാണ്. സംഭവത്തിനുപിന്നിൽ ബാഹ്യഇടപെടലുകൾ ഉണ്ടായെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്.

Tags:    
News Summary - Attack on Mahija

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.