ഇ.ചന്ദ്രശേഖരനെതിരായ ആക്രമണം: സി.പി.എം നേതാക്കളുടെ കൂറുമാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തി എം.വി ഗോവിന്ദന് കാനത്തിന്റെ കത്ത്

തിരുവനന്തപുരം: സി.പി.ഐ നേതാവ് ഇ.ചന്ദ്രശേഖരനെ ആർ.എസ്.എസ് ആക്രമിച്ച കേസിൽ സി.പി.എം നേതാക്കൾ കൂറുമാറിയതിൽ അതൃപ്തി അറിയിച്ച് കാനം. കൂറുമാറ്റത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കാനം രാജേന്ദ്രൻ കത്ത് അയച്ചു.

കേസിൽ സി.പി.എം നേതാക്കൾ കൂറുമായിത് എന്തുകൊണ്ടാണെന്നും അവിടെ എന്തു സംഭവിച്ചുവെന്നും പരിശോധിക്കണമെന്ന് കത്തിൽ കാനം ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന നിർവ്വാഹക സമിതിയാണ് വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി എം.വി ഗോവിന്ദന് കത്തയക്കാൻ തീരുമാനിച്ചത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ​പിന്നാലെയാണ് ഇ.ചന്ദ്രശേഖരനെതിരെ ആക്രമണമുണ്ടായത്. ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരായിരുന്നു ആക്രമിച്ചത്. 12 ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ പ്രതികളായ കേസിൽ പ്രാദേശിക സി.പി.എം നേതാക്കളായിരുന്നു സാക്ഷികൾ.

എന്നാൽ കേസിന്റെ വിചാരണ വേളയിൽ സി.പി.എം നേതാക്കൾ കൂറിമാറി. തുടർന്ന് കോടതി പ്രതികളെ വെറുതെവിടുകയായിരുന്നു.

Tags:    
News Summary - Attack on E. Chandrasekaran: Kanam's letter to MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.