ഇന്ദിര ഭവനുനേരെ ആക്രമണം: ഇടതു മുന്നണി യോഗത്തിൽ എതിർപ്പറിയിച്ച് സി.പി.ഐ

തിരുവനന്തപുരം: കെ.പി.സി.സി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിൽ ഇടതു മുന്നണി യോഗത്തിൽ എതിർപ്പറിയിച്ച് സി.പി.ഐ. രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകൾ ആക്രമിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

ഇതിനോട് എല്ലാവരും യോജിച്ചു. മുഖ്യമന്ത്രിയും ഇതു ശരിവെച്ചു. പാർട്ടി ഓഫിസുകൾ പരസ്പരം ആക്രമിക്കാൻ പാടില്ലെന്ന നിലപാട് സി.പി.ഐ പരസ്യമായും ഉന്നയിച്ചിരുന്നു. ഇന്ദിര ഭവനിലെ സംഭവങ്ങൾ പരിശോധിക്കുമെന്ന് ഇ.പി. ജയരാജൻ വാർത്തസമ്മേളനത്തിലും വ്യക്തമാക്കി.

Tags:    
News Summary - Attack on Indira Bhavan: CPI opposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.