മേയറെയും കൗണ്‍സിലര്‍മാരെയും ആക്രമിച്ച കേസിലെ പ്രധാനപ്രതി പോലീസ് പിടിയില്‍

തിരുവനന്തപുരം: കോര്‍പറേഷന്‍ ഓഫിസില്‍ അതിക്രമിച്ചുകയറി മേയറെയും കൗണ്‍സിലര്‍മാരെയും ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതി പൊലീസ് പിടിയിലായി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വലിയവിള മൈത്രിനഗര്‍ എരുത്താട്ടുകോണം വീട്ടില്‍ ആനന്ദാണ് (28) പൊലീസില്‍ കീഴടങ്ങിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ​പ്രതിയാണ്​ ഇയാളെന്നു പൊലീസ് പറഞ്ഞു. 

നഗരത്തിനു പുറ​െത്ത ആര്‍. എസ്. എസ് നേതാവി‍​െൻറ വീട്ടില്‍നിന്ന്​ പിടിയിലാ​െയന്നാണ് പൊലീസ് ഭാഷ്യം. അറസ്​റ്റിനെ സംബന്ധിച്ച വിശദ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മേയർ ആക്രമിക്കപ്പെടുമ്പോൾ നഗരസഭയിൽ ഉണ്ടായിരുന്ന ഇവർ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു ശേഷം ഒളിവിലായിരുന്നു. ഇവരുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ആനന്ദി‍​െൻറ നേതൃത്വത്തിലാണ് ശനിയാഴ്ച നഗരസഭയോഗം കഴിഞ്ഞ് ചേംബറിലേക്ക് മടങ്ങിയ മേയര്‍ വി. കെ. പ്രശാന്തിനെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

കേസിലെ ഒന്നാംപ്രതിയായ ബി.ജെ.പി നഗരസഭ കക്ഷി നേതാവ് ഗിരികുമാറി‍​െൻറ വലംകൈയാണ് ആനന്ദ്. ഇയാളുടെ നേതൃത്വത്തിലാണ് ആർ.എസ്.എസ് ആക്രമിസംഘം കൗണ്‍സില്‍ഹാളിലെ സന്ദര്‍ശക ഗാലറിയിലെത്തിയത്. സഭ നടപടികള്‍ അവസാനിപ്പിച്ച് ചേംബറിലേക്കു മടങ്ങിയ മേയറെ കോണിപ്പടിയില്‍ തടഞ്ഞു​െവച്ചത് ആനന്ദാണ്. തുടര്‍ന്നാണ് ഗിരികുമാര്‍ മേയറെ കാലില്‍പിടിച്ചുവലിച്ചു തള്ളിയിട്ടത്. 

20 കൗണ്‍സിലര്‍മാരും ഏഴ് ആർ.എസ്.എസ് പ്രവര്‍ത്തകരുമുള്‍പ്പെടെ 27 പേര്‍ക്കെതിരെയാണ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കൗണ്‍സിലര്‍മാരായ കരമന അജിത്ത് (കരമന), കെ. അനില്‍കുമാര്‍ (തൃക്കണ്ണാപുരം) പാപ്പനംകോട് സജി, വി. വിജയകുമാര്‍ (തുരുത്തുംമൂല), കൊടുങ്ങാനൂര്‍ ഹരി (കൊടുങ്ങാനൂര്‍), വി. ഗിരി (കമലേശ്വരം), ആര്‍.സി. ബീന (ആറ്റുകാല്‍) എന്നിവരാണ് പ്രധാനപ്രതികള്‍.

Tags:    
News Summary - attack on the Thiruvananthapuram Mayor- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.