കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങൾ ചോർന്നോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. വിചാരണകോടതിയുടെ പക്കലുള്ള മെമ്മറി കാർഡിൽ കൃത്രിമം നടന്നോയെന്നും അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എറണാകുളം ജില്ല സെഷൻസ് കോടതിയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നുവെന്നാണ് ആരോപണം. 2017 ഫെബ്രുവരിയിൽ ആക്രണം നടന്നപ്പോൾ കുറ്റകൃത്യം പ്രതികൾതന്നെ വിഡിയോയിൽ പകർത്തിയിരുന്നു. ഒന്നാം പ്രതി പൾസർ സുനിയിൽനിന്ന് ദൃശ്യങ്ങൾ കണ്ടെടുത്ത് മുദ്രവെച്ച കവറിലാണ് കോടതിയിൽ സമർപ്പിച്ചത്. അത് ചോർന്നോയെന്ന് പരിശോധിക്കണമെന്നാണ് നടിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.