പാലക്കാട്: അട്ടപ്പാടി വെടിവെപ്പിെൻറ തുടർനടപടികളിൽ, ഏറ്റുമുട്ടൽ മരണങ്ങളുമാ യി ബന്ധപ്പെട്ട സുപ്രീം കോടതി മാർഗനിർദേശം പൊലീസ് പാലിച്ചില്ല. ഏറ്റുമുട്ടൽ മരണങ്ങ ളിൽ സർക്കാർ സംവിധാനങ്ങൾ പാലിക്കേണ്ട 16 മാർഗനിർദേശങ്ങൾ സുപ്രീം കോടതി പുറപ്പെടു വിച്ചിരുന്നു. പൊലീസ് വെടിവെപ്പിൽ മരണം സംഭവിച്ചാൽ ക്രിമിനൽ അേന്വഷണം ആരംഭിക്കാൻ ഉടൻ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത്, കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളെ വിവരമ റിയിക്കണം. സ്വതന്ത്ര സി.ഐ.ഡി സംഘമാണ് അന്വേഷണം നടത്തേണ്ടത്. മജിസ്റ്റീരിയൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം. ഏറ്റുമുട്ടൽ മരണമുണ്ടായാൽ ഉടൻ മനുഷ്യാവകാശ കമീഷന് വിവരം നൽകുകയും ആറു മാസത്തിലൊരിക്കൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുകയും വേണം. ഏറ്റുമുട്ടലിൽ പരിക്കേറ്റയാൾക്ക് വൈദ്യസഹായം നൽകുകയും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തുകയും വേണം. എഫ്.ഐ.ആറും പൊലീസ് ഡയറിയും കാലതാമസമില്ലാതെ കോടതിക്ക് കൈമാറണമെന്നും മാർഗനിർദേശത്തിലുണ്ട്. ഇത്തരം കേസുകളിൽ ത്വരിതവും ശരിയായതുമായ വിചാരണ വേണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. വെടിവെപ്പിന് ഉപയോഗിച്ച േതാക്കുകൾ അന്വേഷണത്തിന് പൊലീസ് സമർപ്പിക്കണം.
സുപ്രീം കോടതി മാർഗനിർദേശം പാലിച്ചില്ലെന്ന് തോന്നിയാൽ ഇരയുടെ കുടുംബത്തിന് സെഷൻസ് ജഡ്ജിയോട് പരാതിപ്പെടാം. ഇതിൽ ജഡ്ജിക്ക് തുടർനടപടി സ്വീകരിക്കാവുന്നതാണ്. വ്യാജ ഏറ്റുമുട്ടലിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നിയമ, വകുപ്പുതല നടപടികൾ വേണം. സി.ആർ.പി.സിക്ക് കീഴിലുള്ള നഷ്ടപരിഹാര പദ്ധതിയാണ് നടപ്പാക്കേണ്ടത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് ഒരു തരത്തിലുമുള്ള അവാർഡിനോ പ്രമോഷനോ അർഹതയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അട്ടപ്പാടി കേസിൽ സുപ്രീം കോടതി മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടതായി മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. വെടിവെപ്പ് നടന്ന് എട്ടു മണിക്കൂറിനുശേഷമാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. കൊല്ലപ്പെട്ട മാവോവാദികളാണ് പ്രതിസ്ഥാനത്ത്. നിലമ്പൂർ, വൈത്തിരി വെടിവെപ്പ് കേസുകളിൽ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറുകളിലും കൊല്ലപ്പെട്ട മാവോവാദികളാണ് പ്രതികളെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഡി.ജി.പിക്ക് കീഴിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സ്വതന്ത്ര ഏജൻസിയല്ലാത്തതിനാൽ നിഷ്പക്ഷ അന്വേഷണം പ്രതീക്ഷിക്കാനാവില്ലെന്നാണ് അവർ പറയുന്നത്.
പൊലീസ് ഡയറി അടക്കം കേസുമായി ബന്ധപ്പെട്ട രേഖകൾ കോടതിക്ക് കൈമാറിയിട്ടില്ല. മാത്രമല്ല, വെടിവെപ്പിന് ഉപയോഗിച്ച തോക്കുകളുടെ ബാലിസ്റ്റിക് പരിേശാധന റിപ്പോർട്ടും സമർപ്പിക്കപ്പെട്ടില്ല. മജിസ്റ്റീരിയൽതല അന്വേഷണത്തിന് പൊലീസ് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ അനുവാദം തേടിയത് നിയമപരമായ നടപടി പാലിച്ചെന്ന് വരുത്താനുള്ള തന്ത്രമായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.
2014ലെ സുപ്രീം കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ജില്ല പൊലീസ് മേധാവി അപേക്ഷ സമർപ്പിച്ചത്. കസ്റ്റഡി മരണങ്ങളിൽ മാത്രമേ മജിസ്ട്രേറ്റ്തല അന്വേഷണം ആവശ്യമുള്ളൂവെന്നും ഏറ്റുമുട്ടൽ മരണങ്ങളിൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണം മതിയെന്നുമായിരുന്നു കോടതി വിലയിരുത്തൽ. ഇതുപ്രകാരം അപേക്ഷ സി.ജെ.എം കോടതി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.