ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറുന്നതിനെതിരെ അട്ടപ്പാടി മാർച്ച് 15ന്

കോഴിക്കോട് :വ്യജാരേഖയുണ്ടക്കി ആദിവാസി ഭൂമി കൈയേറുന്ന ഭൂമാഫിയയെ സഹായിക്കുന്ന സർക്കാർ നയത്തിനെതിരെ 15ന് അട്ടപ്പാടി മാർച്ച് നടത്തുമെന്ന സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ അറിയിച്ചു.

1975 ൽ അട്ടപ്പാടി ഫാമിങ് സൊസൈറ്റി രൂപീകരിക്കുമ്പോൾ 120 ആദിവാസി കുടുംബങ്ങളെ താമസിപ്പിച്ചത് വരടി മല ഊരിലാണ്. 47 വർഷം പിന്നിടുമ്പോൾ ഇങ്ങനെ രൂപം കൊടുത്ത പല ഊരുകളിലും ഒരു കുടുംബം പോലും താമസമില്ല. പൊളിഞ്ഞു വീണ വീടുകളുള്ള പ്രേതഭൂമി മാത്രം. വരടിമലയിൽ ജീവിച്ച പല കുടുംബങ്ങളെക്കുറിച്ചും ഇന്ന് വിവരവുമില്ല. വരടിമല ആദിവാസി ഗ്രാമം ഇല്ലാതായി.

ആദിവാസി സമൂഹത്തോട് ഭരണകൂടം കാണിക്കുന്ന ക്രൂരതയുടെ ഏറ്റവും നല്ല ഉദാഹരണമായി അട്ടപ്പാടിയിലെ ഊരു ജീവിതങ്ങൾ. വ്യജ രേഖയുണ്ടാക്കി റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ആദിവാസി ഭൂമി കൈയേറ്റം തുടരുകയാണ്. ഇതിന് അറുതിവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നത്. ഭൂമാഫിയകളിൽ നിന്നും അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാൻ ജനാധിപത്യം സമൂഹം ആദിവാസികൾക്ക് പിന്തുണ നൽകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - Attappadi on March 15 against the encroachment of tribal land by forging documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.