കോഴിക്കോട്: അട്ടപ്പാടി ചീരക്കടവിലെ ആദിവാസി ഭൂമി കൈയേവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തിയിട്ടില്ലെന്ന പാടവയൽ വില്ലേജ് ഓഫിസർ. ഈകേസുമായി ബന്ധപ്പെട്ട് അഗളി പൊലീസ് സർവേ നമ്പർ നോക്കുന്നതിനായി വില്ലേജ് ഓഫിസിൽ എത്തിയിരുന്നുവെന്നും അദ്ദേഹം മാധ്യമം ഓൺലൈനോട് പറഞ്ഞു.
ഒറ്റപ്പാലം കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉത്തരവ് ഉണ്ടെന്നാണ് അവർ പറഞ്ഞത്. വില്ലേജിലെ സർവേ നമ്പർ 750/1 ഒന്നിലെ ഭൂമിക്കാണ് കോടതി ഉത്തരവ് ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
വില്ലേജ് ഓഫിസിലെ സ്കെച്ച് പ്രകാരം ചീരക്കടവിൽ അമ്പലത്തിന്റെ കിഴക്ക് ഭാഗത്താണ് 751/1 സർവേ നമ്പരിലെ ഭൂമി. അതിലാണോ ട്രാക്ടർ ഉയോഗിച്ചതെന്ന് സ്ഥലപരിശോധന നടത്തിയേ പറയാനാവു. പൊലീസിനൊപ്പം വന്നവരും ചീരക്കടവിലെ ഭൂമിയുടെ വില്ലേജിലുള്ള സ്കെച്ച് പരിശോധിച്ചിരുന്നു.
സ്ഥല പരിശോധനടത്താൻ തഹസിൽദാർ ആവശ്യപ്പെട്ടില്ല
( വീഡിയോ- ചീരക്കടിവിലെ ആദിവാസികൾ സ്വന്തം ഭൂമിയിൽ ( സർവേ നമ്പർ 750/1) വിത്ത് വിതക്കുന്നു)
ആദിവാസി കൈയേറ്റം വിവാദമായിട്ടും സ്ഥല പരിശോധനടത്താൻ തഹസിൽദാർ ആവശ്യപ്പെട്ടില്ല. ഇത് ടി.എൽ.എ കേസിലുള്ള ഭൂമിയാണോ എന്നും അറിയില്ല. വില്ലേജ് രേഖകൾ പ്രകാരം സർവേ നമ്പർ 750/1ൽ 2.98 ഏക്കർ(1.21 ഹെക്ടർ) ഭൂമിയുണ്ട്. അത് സെറ്റിൽമന്റെ് രജിസ്റ്റർ പ്രകാരം ആദിവാസി ഭൂമിയാണ്.
പൊലീസ് പറഞ്ഞത് പ്രകാരം കോടതി ഉത്തരവിലെ സർവേ നമ്പർ 751/1 ലെ ഭൂമിയാണ്. അത് 3.73 ഏക്കർ(1.51 ഹെക്ടർ) ഭൂമിയാണ്. അതും ആദിവാസി ഭൂമിയാണ്. ഉടമസ്ഥർ എന്ന് അവകാശപ്പെടുന്നവർ വില്ലേജ് ഓഫിസിൽ ഇതുവരെ ആധാരമൊന്നും ഹാജരാക്കിയിട്ടില്ല. പാടവയൽ വില്ലേജ് ഓഫിസിൽ എത്തിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു. കോടതി ഉത്തരവിൽ വില്ലേജ് ഓഫിസർക്ക് നിർദേശമൊന്നും നൽകിയിട്ടില്ല. അഗളി പൊലീസ് പറഞ്ഞത് മാത്രമേ ഇക്കാര്യത്തിൽ അറിയൂവെന്നാണ് വില്ലേജ് ഓഫിസറുടെ അഭിപ്രായം.
കൈയേറ്റം ഉന്നതന്റെ റിസോർട്ട് നിർമാണത്തിന്
ആദിവാസി ഭൂമി കൈയേറുന്നതായി ചീരക്കടവിലെ നഞ്ചി പരാതി നൽകിയട്ടും സർക്കാർ സംവിധാനം ചലച്ചില്ല. പരാതി അഗളി പൊലീസിന്റെ പെട്ടിക്കുള്ളിലായി. കലക്ടർക്കും പൊലീസിനും നൽകിയ പരാതി പ്രകാരം 2019ലെ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഒരു വർഷം മുമ്പും ഈ ഭൂമി കൈയേറുന്നത് ഇതേയാളുകൾ എത്തിയിരുന്നു.
സർവേ നമ്പർ 750/1ലെ ഭൂമി മുത്തഛൻ ഗാത്ത മൂപ്പന്റേതാണ്. പരാതിയിൽ ചീരക്കടവ് വാർഡ് അംഗവും ഊരു മൂപ്പനും ഒപ്പിട്ടു. ഗ്രമപഞ്ചായത്തിലെ ലെറ്റപാഡിലാണ് പുതൂർ പഞ്ചായത്ത് അംഗം വേലുസ്വാമി കലക്ടർക്ക് പരാതി നൽകിയത്.
പൊലീസ് സംരക്ഷണയിൽ ആദിവാസി ഭൂമി കൈയേറുന്നത് തടയണമെന്നാണ് കലക്ടറോട് ആവശ്യപ്പെട്ടത്. എന്നാൽ, ഭൂമി കൈയേറിയവർ റിസോർട്ട് നിർമിക്കുന്നവർക്ക് ഭൂമി വിൽപ്പന കരാർ ഉണ്ടാക്കിയെന്നാണ് ആദിവാസികൾ പറയുന്നത്. സംസ്ഥാനത്തെ ഒരു ഉന്നതന് ഭവാനി പുഴയുടെ തീരത്ത് ബഹുനില റിസോർട്ട് നിർമിക്കുന്നതിനാണ് ഭൂമി കൈയേറുന്നതെന്നും ആക്ഷേപമുണ്ട്. ഇവിടെ ആദിവാസി ഭൂമി കൈയേറിയാൽ മാത്രമേ റിസോർട്ട് നിർമിക്കാനാവു. അഞ്ചുകോടിക്കുമേൽ വില വരുന്ന ഭൂമിയാണ് കൈയേറുന്നതെന്നും ആദിവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.