aluva bus 987987

ആലുവ പമ്പ് കവലയിൽ കാർ യാത്രികനെ ആക്രമിക്കാൻ ശ്രമിച്ച ബസ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞപ്പോൾ 

സൈഡ് നൽകിയില്ലെന്ന പേരിൽ കാർ യാത്രികനെ ആക്രമിക്കാൻ ശ്രമം; ബസ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞുവച്ചു

ആലുവ: സിറ്റി ബസിന് സൈഡ് നൽകിയില്ലെന്ന പേരിൽ കാർ യാത്രികനെ ആക്രമിക്കാൻ ശ്രമം. ഇതേ തുടർന്ന് ബസും ജീവനക്കാരെയും നാട്ടുകാർ തടഞ്ഞുവെച്ചു. ആലുവ പമ്പ് കവലയിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ തായീസ് വെഡിങ്സിന് മുൻപിലായിരുന്നു സംഭവം.

തിങ്കളാഴ്ച രാത്രി 9.30ഓടെ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന സിറ്റി ബസാണ് മരണപ്പാച്ചിൽ നടത്തിയത്. മുൻപിൽ പോയ കാർ ഇതിന് തടസമായത് ജീവനക്കാരെ പ്രകോപിപ്പിച്ചു. ഇതേ തുടർന്ന് കാറിനെ വേഗത്തിൽ മറികടന്ന ബസ് കാറിന് മുൻപിലായി നിർത്തുകയും ജീവനക്കാർ ഇറങ്ങി കാർ യാത്രികനെ ആക്രമിക്കാൻ ഒരുങ്ങുകയുമായിരുന്നു.

ഇതോടെയാണ് നാട്ടുകാരും മറ്റു യാത്രക്കാരും സംഘടിച്ച് ബസ് ജീവനക്കാരെ കുറച്ചു നേരം തടഞ്ഞുവെച്ചത്.


Tags:    
News Summary - Attempt to attack car passenger for not giving way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-04-26 15:22 GMT