കോട്ടയം: ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഓമല്ലൂർ സ്വദേശി കെ.വി. വേണുഗോപാലിനെയാണ് (63) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം ടി.ബി റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ സപ്ലയറായി ജോലി ചെയ്തുവരുകയായിരുന്ന ഇയാൾ കഴിഞ്ഞദിവസം രാത്രി ഹോട്ടലിലെ മറ്റൊരു സപ്ലയർ ജോലിക്കാരനായ കൊല്ലം സ്വദേശി സാബുവിനെയാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രി 11ഓടെ ഹോട്ടലിൽവെച്ച് വേണുഗോപാൽ സാബുവുമായി വാക്തർക്കം ഉണ്ടാവുകയും തുടർന്ന് കൈയിൽ കരുതിയ ബ്ലേഡുകൊണ്ട് യുവാവിന്റെ കഴുത്തിൽ മുറിവേൽപിക്കുകയുമായിരുന്നു.
വേണുഗോപാലിന് സാബുവിനോട് ജോലിസംബന്ധമായ മുൻവൈരാഗ്യം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് വെസ്റ്റ് പൊലീസ് കേസെടുക്കുകയും വേണുഗോപാലിനെ പിടികൂടുകയുമായിരുന്നു.
വെസ്റ്റ് എസ്.എച്ച്.ഒ എം. ശ്രീകുമാർ, എസ്.ഐമാരായ റിൻസ് എം. തോമസ്, അനീഷ് വിജയൻ, സി.പി.ഒമാരായ മുഹമ്മദ് ഷെഫീഖ്, അനീഷ് മാത്യു, മോൻസി പി. കുര്യാക്കോസ്, വിപിൻ കെ.ജെ. എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.