ഈരാറ്റുപേട്ട: മദ്യലഹരിയിൽ വാഹനയാത്രക്കാരെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട നടയ്ക്കൽ കീരിയാതോട്ടം വലിയവീട്ടിൽ മുഹമ്മദ് യാസീനെയാണ് (37) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് ഈരാറ്റുപേട്ട ഭാഗത്തുനിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് അമിതവേഗത്തിൽ വാഹനം ഓടിക്കുകയും ഈരാറ്റുപേട്ട മുതൽ ചേന്നാട് കവല വരെയുള്ള ഭാഗങ്ങളിൽ വാഹനം ഓടിച്ചുവന്ന യാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ചെമ്മലമറ്റം സ്വദേശിയായ ശ്രീരാഗ്, അഖിൽ എന്നിവരെ ഇയാൾ ഇടിച്ചുവീഴ്ത്തി. പരിക്കേറ്റ ശ്രീരാഗിനെ പാലാ മാർസ്ലീവ ഹോസ്പിറ്റലിലും അഖിലിനെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതിക്കെതിരെ കൊലപാതകശ്രമത്തിനു കേസെടുത്തു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐമാരായ വി.വി. വിഷ്ണു, സുജിലേഷ്, വർഗീസ് കുരുവിള, എ.എസ്.ഐ ഇക്ബാൽ, സി.പി.ഒമാരായ അജേഷ് കുമാർ, അനൂപ് സത്യൻ, സോനു യശോധരൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.