ഏറ്റുമാനൂർ: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. പേരൂർ എം.എച്ച്.സി കോളനിയിൽ പുത്തൻപറമ്പിൽ വീട്ടിൽ വിഷ്ണുരാജ് (24), 101 കവല ഭാഗത്ത് ശങ്കരമല കോളനിയിൽ താനപുരക്കൽ വീട്ടിൽ അനുമോൻ (36), തെള്ളകം ഒഴുകയിൽ വീട്ടിൽ വിഷ്ണു അനിൽ (26), പേരൂർ കരിയാറ്റുപുഴയിൽ വീട്ടിൽ അഖില്‍ ശശി (26), എം.എച്ച്.സി കോളനിയിൽ മേച്ചേരിക്കാല വീട്ടിൽ നവീൻ (24), പട്ടിത്താനം പുതുപ്പള്ളി വീട്ടിൽ ഷെബിൻ ദാസ് (33), എം.എച്ച്.സി കോളനിയിൽ കാരിത്തടത്തിൽ വീട്ടിൽ വേണുഗോപാൽ (27) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂർ ചെറുവാണ്ടൂർ ഷാപ്പിലെ ജീവനക്കാരനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഷാപ്പിലെത്തിയ ഇവർ ഇവിടുത്തെ ജീവനക്കാരനോട് കള്ള് കടം ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്ന് മർദിക്കുകയും, ചില്ലുകുപ്പി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഷാപ്പിലെ കുപ്പികളും പാത്രങ്ങളും അടിച്ചുപൊട്ടിച്ചു.
ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി സാഹസികമായി കീഴ്പ്പെടുത്തുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ സൈജു, സി.പി.ഒമാരായ സജി പി.സി, ഡെന്നി, ജോഷ്കുമാര്‍, പ്രീതിജ്, മനോജ്, സാബു പി.ജെ, സുനിൽ, സെബാസ്റ്റ്യൻ, അനീഷ് വി.കെ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിഷ്ണുരാജിന് ഗാന്ധിനഗർ, തിരുവല്ല, ഏറ്റുമാനൂർ സ്റ്റേഷനുകളിലും വിഷ്ണു അനിലിന് പാലാ, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, വൈക്കം, ഗാന്ധിനഗർ സ്റ്റേഷനുകളിലും അനുമോൻ, അഖിൽ ശശി, ഷെബിൻ ദാസ് എന്നിവർക്ക് ഏറ്റുമാനൂർ സ്റ്റേഷനിലും ക്രിമിനൽകേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.