ഏറ്റുമാനൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വിലങ്ങിപടിയിൽ പുത്തൻപുരയിൽ വീട്ടിൽ ലിജോ മാത്യു (42), ഏറ്റുമാനൂർ കുന്താണിയിൽ വീട്ടിൽ കെ.ബി.ഷംനാസ് (34) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് കാണക്കാരി സ്വദേശിയായ യുവാവിന്റെ സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ലിജോ മാത്യു തന്റെ അമ്മയെയും, സഹോദരിയുടെ മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും, തുടർന്ന് യുവാവിന്റെ സുഹൃത്ത് ഇവർക്ക് താമസിക്കുവാൻ തന്റെ വീട്ടിൽ സൗകര്യം നൽകുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം യുവാവിന്റെ സുഹൃത്തിന്റെ വീട്ടിൽ ലിജോ മാത്യുവും സുഹൃത്തുക്കളും എത്തുകയും, ഇയാളെ ഹെൽമറ്റ് കൊണ്ട് മർദ്ദിക്കുകയുമായിരുന്നു.
ഇത് തടയാൻ ശ്രമിച്ച യുവാവിനെ ഇവർ മർദ്ദിക്കുകയും, കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയായിരുന്നു.
ഏറ്റുമാനൂർ എസ്.എച്ച്.ഒ ഷോജോ വർഗീസ്, എസ്.ഐ ബെന്നി തോമസ്, സി.പി.ഒമാരായ പ്രീതിജ്, അനീഷ്, ഡെന്നി പി.ജോയ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഷംനാസ് ഏറ്റുമാനൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റുപ്രതികളെ പിടികൂടുന്നതിനായി തിരച്ചിൽ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.