ക്ലാസ്​ റൂമിൽ ഭാര്യയെ പെട്രോൾ ഒഴിച്ച്​ തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ്​ പിടിയിൽ

പാലക്കാട്​: ഒലവക്കേ​ാട്ട്​ ഭാര്യയെ പെട്രോൾ ഒഴിച്ച്​ തീകൊളുത്തി കൊല്ലാൻ ശ്രമം. മലമ്പുഴ സ്വദേശി സരിതയെ ആണ്​ കൊല്ലാൻ ശ്രമിച്ചത്​. ശരീരത്തിൽ പെട്രോൾ ഒഴിച്ചെങ്കിലും ഒാടിമാറിയതിനാൽ തീകൊളുത്താനുള്ള ശ്രമം വിഫലമായി. 

ഒലവക്കോട്​ ബ്യൂട്ടിഷ്യൻ കോഴ്​സ്​ പഠിക്കാൻ എത്തിയപ്പോഴാണ്​ സംഭവം. ഭർത്താവ്​ ബാബുരാജ്​ മലമ്പുഴ പൊലീസ്​ സ്​റ്റേഷനിൽ കീഴടങ്ങി. സരിതയുടെ ക്ലാസ്​ റൂമിൽ എത്തിയാണ്​ ​പെട്രോൾ ഒഴിക്കാൻ ശ്രമിച്ചത്​.

കുടുംബ വഴക്കാണ്​ കൊലപാതക ശ്രമത്തിലേക്ക്​ നയിച്ചതെന്നാണ്​ സൂചന. ഇരുവരും വ്യത്യസ്​ത​ വീടുകളിലാണ്​​ താമസിച്ചിരുന്നത്​. സരിതയെ പ്രഥമ ശു​ശ്രൂഷക്ക്​ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.