ആലപ്പുഴ: പലചരക്ക് കടയിൽനിന്ന് സ്വകാര്യ മില്ലിലേക്ക് റേഷനരി കടത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി.വഴിച്ചേരി മാർക്കറ്റിന് തെക്കുവശം സെൻറ് ജോർജ് സ്ട്രീറ്റിൽ സുരേന്ദ്ര സ്റ്റോഴ്സിൽ സൂക്ഷിച്ചിരുന്ന 6000 കിലോ അരിയാണ് ലോറിയിൽ കയറ്റുന്നതിനിടെ സൗത്ത് സി.െഎ എസ്. സനൽകുമാറിെൻറ നേതൃത്വത്തിൽ പിടികൂടിയത്. കടയുടമ വലിയമരം വാർഡ് പ്രഭാവലയം വീട്ടിൽ സുരേന്ദ്രൻ നായർ (62), ലോറി ഡ്രൈവർ സിവിൽ സ്റ്റേഷൻ വാർഡ് സബീർ മൻസിലിൽ സനീർ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലെത്തത്തിയപ്പോൾ 120 ചാക്ക് അരി ലോറിയിൽ കയറ്റിയിരുന്നു. കാലടിയിലെ മില്ലിൽ എത്തിക്കാനുള്ള ഇൻേവായ്സും കണ്ടെത്തി. പിന്നീട് താലൂക്ക് ഒാഫിസർ ടി. ദീപയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് റേഷനരിയാെണന്ന് സ്ഥിരീകരിച്ചത്.
പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കലക്ടർ തുടർനടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഒാഫിസർ അറിയിച്ചു. ചോദ്യം െചയ്യുന്നതിനിടെ സുരേന്ദ്രൻ നായർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് പൊലീസ് വാഹനത്തിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് സ്റ്റേഷനിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ഇവരെ റിമാൻഡ് ചെയ്തു. റേഷനരി എങ്ങനെയാണ് ഇവരുടെ പക്കൽ എത്തിയതെന്നും മറ്റും അന്വേഷണം നടക്കുകയാെണന്നും സൗത്ത് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.