കുമളി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് വിൽപന നടത്താൻ കൊണ്ടുവന്ന നാല് ലക്ഷത്തിലധികം രൂപവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ തേനി പൊലീസ് പിടികൂടി. ചരക്ക് വാഹനത്തിൽ കടത്താൻ ശ്രമിച്ച 11 പെട്ടി പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരിയകുളം സ്വദേശികളായ ഭഗവതി മുത്തു, ഉമർ ഫാറൂഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തേനിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ചരക്കു വാഹനത്തിൽനിന്ന് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്. കുമളി വഴി കാഞ്ഞിരപ്പള്ളി, കോട്ടയം, കട്ടപ്പന ഭാഗത്തേക്ക് വിൽപനക്ക് കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. പ്രതികളെ തേനി കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.