വെള്ളറട: സ്പെഷല്‍ ട്യൂഷന് വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; സി.പി.ഐ നേതാവായ അധ്യാപകന് പൊലീസ് പിടിയിലായി. കള്ളിക്കാട് മുകുന്ദറ സ്വദേശിയായ രാജേന്ദ്രന്(41) ആണ് കഴിഞ്ഞദിവസം പിടിയിലായത്. വീട്ടില്‍ സ്പെഷല്‍ ട്യൂഷനെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഇയാളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാജേന്ദ്രന് വീടിനോട് ചേര്‍ന്ന് സ്പെഷല്‍ ട്യൂഷന് സെന്റര്‍ നടത്തിവരുകയായിരുന്നു. പരീക്ഷയില്‍ ഒരു വിഷയം തോറ്റതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ ട്യൂഷനായി ഇവിടെ എത്തിച്ചത്. പീഡനശ്രമത്തിനിടെ പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.
തുടർന്ന് മാതാപിതാക്കളെ കുട്ടി വിവരം അറിയിച്ചു. ഇവര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ രാജേന്ദ്രന് പെണ്‍കുട്ടിയെക്കുറിച്ച് അപവാദപ്രചാരണത്തിന് ശ്രമിച്ചതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.