ഇരവിപുരം: കടംകൊടുത്ത പണം തിരികെ ചോദിച്ചതിെൻറ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് മുക്കം ഷംനാദ് ബൈത്തിൽ ഷംനാദ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30 ഓടെ ഇരവിപുരം താന്നി ലക്ഷ്മിപുരം തോപ്പിലായിരുന്നു സംഭവം.
പ്രതിയും കൂട്ടുകാരും ചേർന്ന് ലക്ഷ്മിപുരം തോപ്പ് ഭാഗത്തിരുന്ന് മദ്യപിക്കുമ്പോൾ പണം തിരികെ ചോദിച്ച് മുക്കം സ്വദേശിയായ ജാഫർ ഖാൻ എത്തി. ഇയാളെ അസഭ്യം പറയുകയും അവിടെ നിന്ന് ഓടിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന്, സംഭവ സ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ച ജാഫർ ഖാനെ അടുത്തുള്ള കടയിൽനിന്ന് കത്തി എടുത്ത് വയറ്റിൽ കുത്തുകയായിരുന്നു.
ഇരുവരും തമ്മിലുണ്ടായ മൽപ്പിടിത്തത്തിനിടെ പ്രതിക്കും പരിക്കേറ്റിരുന്നു. കുത്തേറ്റ ജാഫർ ഖാൻ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിനുശേഷം ആശുപത്രിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇരവിപുരം എസ്.എച്ച്.ഒ വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ജി.എസ്.ഐമാരായ സുനിൽ, ജയകുമാർ, എ.എസ്.ഐമാരായ ദിനേശ്, ഷാജി, എസ്.സി.പി.ഒ സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.