അടിമാലി: കജനാപാറയിൽ ഏലത്തോട്ടം ഉടമയെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന സി.പി.എം നേതാക്കൾ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയും റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായ രാജൻ (63), ഡ്രൈവർ പേട്ട സ്വദേശി അനിൽ (42) എന്നിവരെ ആക്രമിച്ച കേസിൽ സി.പി.എം കജനാപാറ ലോക്കൽ സെക്രട്ടറി എസ്. മുരുകൻ, രാജകുമാരി പഞ്ചായത്തംഗം പി.രാജാറാം, ഇളങ്കോവൻ, പാണ്ഡ്യൻ എന്നിവരാണ് കീഴടങ്ങിയത്.
കട്ടപ്പന കോടതി പ്രതികളെ റിമാൻഡ് ചെയ്തു. തൊഴിൽ തർക്കത്തെ തുടർന്ന് സി.ഐ.ടി.യു അനിശ്ചിതകാല സമരം നടത്തുന്ന കജനാപാറയിലെ ഏലത്തോട്ടത്തിന്റെ ഉടമയാണ് പരിക്കേറ്റ രാജൻ.
എസ്.മുരുകൻ, പി.രാജാറാം, ഇളങ്കോവൻ എന്നിവർ ഈ ഏലത്തോട്ടത്തിൽ പ്രവേശിക്കരുതെന്നും ഏലത്തോട്ടത്തിന് പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈകോടതിയുടെ ഉത്തരവുള്ളപ്പോഴാണ് കഴിഞ്ഞ 23 ന് അറസ്റ്റിലായ പ്രതികളും കണ്ടാലറിയാവുന്ന മറ്റ് എട്ടു പേരും ചേർന്ന് തോട്ടത്തിനകത്തു കയറി രാജനെയും ഡ്രൈവറെയും മർദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.