സൂ​ര​ജ്,,സ​ഹ​ദ്,അ​ബ്ഷ​ർ

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം; പ്രതികള്‍ അറസ്റ്റിൽ

ഏറ്റുമാനൂർ: അതിരമ്പുഴയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം തിരൂർ മുത്തൂർ ഭാഗത്ത് കുടുക്കിൽ വീട്ടിൽ കെ. സൂരജ് (22), തലശ്ശേരി പന്നിയന്നൂർ ഭാഗത്ത് താഴെപുറ്റത്തിൽ വീട്ടിൽ സഹദ് ഇബ്നു സലീം (25), മലപ്പുറം കോട്ടപ്പുറം പൈക്കരതൊടി വീട്ടിൽ പി.ടി. അബ്ഷർ (23) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം അതിരമ്പുഴ ഭാഗത്ത് താമസിക്കുന്ന മധ്യവയസ്കയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി അവരെ ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. വീട്ടമ്മയുടെ മകനും പ്രതികളിൽ ഒരാളായ അബ്ഷറും തമ്മിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.വീട്ടമ്മയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.ഏറ്റുമാനൂർ അന്വേഷണത്തിന് എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാർ, എസ്.ഐ സെബാസ്റ്റ്യൻ, ജോസഫ് ജോർജ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Attempting to break into the house and attacked the housewife; The accused were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.