കോട്ടയം അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ ശ്രദ്ധ എന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ മുഹമ്മദ് സഈദ് ആവശ്യപ്പെട്ടു.
വിദ്യാർഥികൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് അനുഭവിക്കുന്ന സമ്മർദങ്ങളെയും പ്രശ്നങ്ങളെയും ഭരണകൂടം ഗൗരവത്തിൽ സമീപിക്കാത്തതിനാലാണ് ഇത്തരം ദാരുണാന്ത്യങ്ങൾ വീണ്ടും കേൾക്കേണ്ടി വരുന്നത്. വിദ്യാലയങ്ങളിൽ കൂടുതൽ വിദ്യാർഥി സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തേണ്ടത്തിന്റെ അനിവാര്യതയാണ് ഇത്തരം സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നത്.
മാധ്യമ പ്രവർത്തകരെ കോളജിൽ പ്രവേശിക്കുന്നതിൽനിന്ന് തടയുന്ന അധികൃതരുടെ നടപടി വകവെച്ചുകൊടുക്കാനാവില്ല. സമരം ചെയ്യുന്ന വിദ്യാർഥികളെ ജിഹാദികൾ എന്ന് അധിക്ഷേപിച്ചും അവരുടെ വസ്ത്രത്തിന്റെ പേരിൽ അവഹേളിച്ചും ഇസ്‍ലാമോഫോബിയ പ്രചരിപ്പിച്ച് വിദ്യാർഥി പ്രക്ഷോഭത്തെ തകർക്കാനുള്ള ശ്രമം അനുവദിക്കാനാവില്ല. നീതി നേടിയെടുക്കും വരെ പോരാടുന്ന വിദ്യാർഥികളോടൊപ്പം എസ്.ഐ.ഒ നിലയുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.