കെ.പി.സി.സി പ്രസിഡന്‍റിനെ നിശ്ശബ്​ദനാക്കാനുള്ള ശ്രമം വിലപ്പോകില്ല -ഉമ്മന്‍ ചാണ്ടി

കോട്ടയം: കെ.പി.സി.സി പ്രസിഡന്‍റിനെ വിജിലന്‍സ് കേസില്‍ കുടുക്കി നിശ്ശബ്​ദനാക്കാനുള്ള സര്‍ക്കാറിന്‍റെ ശ്രമം വിലപ്പോകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയില്‍നിന്ന്​ പുറത്താക്കിയ ആളില്‍നിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇത് രാഷ്​ട്രീയ പകപോക്കലാണെന്ന്​ വ്യക്തം. ഏത് അന്വേഷണവും നേരിടാമെന്ന സുധാകരന്‍റെ നിലപാട് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് തെളിവാണ്.

തടിവെട്ടു കേസിലും സ്വര്‍ണക്കടത്തിലും മുഖം നഷ്​ടപ്പെട്ട സര്‍ക്കാറും ഇടതുമുന്നണിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുകയാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Attempts to silence KPCC president will not be worth it - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.