ആറ്റിങ്ങൽ സ്ഥാനാർഥി ഒ.എസ് അംബികക്ക് സ്ലാബ് തകർന്ന് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങൽ എൽ.ഡി.എഫ് സ്ഥാനാർഥി ഒ.എസ് അംബികക്ക് സ്ലാബ് തകർന്ന് പരിക്ക്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയാണ് സ്ഥാനാർഥിക്ക് പരിക്കേറ്റത്. നിസ്സാര പരിക്കുകൾ മാത്രമാണ് ഉള്ളതെന്ന് അംബിക ഫേസ്ബുക്കിലൂടെ അറിയിച്ചു.

എന്നാൽ പ്രചരണ പരിപാടികൾ തൽക്കാലം നിർത്തിവെക്കുകയാണെന്നും ഉച്ചക്കുശേഷം തുടരുമെന്നും അംബിക അറിയിച്ചു. കാരേറ്റ് ,പുളിമാത്ത് പഞ്ചായത്തിലെ വോട്ടർമാരെ കാണുന്നതിനിടയിൽ സ്വകാര്യ വ്യക്തി കടയിലേക്ക് പോകുവാൻ നിർമ്മിച്ച സ്ലാബാണ് തകർന്നത്. സ്ഥാനാർഥിയുടെ കൂടെ വന്ന എന്റെ കൂടെ വന്ന പ്രവർത്തകർക്കും നിസാര പരിക്കുകൾ ഉണ്ടായിട്ടുണ്ട്. 

Tags:    
News Summary - Attingal candidate OS Ambika injured in slab collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.