കോഴിക്കോട്: ഗോത്ര വിഭാഗങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ടതെന്ന് ലീല സന്തോഷ്. ഗോത്ര വിഭാഗത്തിനു ഇത്ര മാത്രമേ കഴിയൂ, ഇതൊക്കെ ചെയ്യാൻ കഴിയില്ല എന്ന പൊതുബോധം ഇപ്പോഴും സമൂഹത്തിനുണ്ട്. ഈ പൊതുബോധം സിനിമകളിലും പ്രതിഫലിക്കുന്നു. അരികുവത്കരിക്കപ്പെട്ട ജനതയുടെ ആഘോഷങ്ങളും ജീവിതവും ലോകസിനിമയിൽ യാഥാർഥ്യത്തോടെ അവതരിപ്പിക്കുമ്പോൾ മലയാള സിനിമ ഇനിയും പരിവർത്തനപ്പെടാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മീഡയവൺ അക്കാദമി ഷോർട്ട് ഫിലിം-ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിന്റെ (മാഫ്) പ്രമേയമായ ‘റീഫ്രെയിം ഡെമോക്രസി: വിഷൻ ഫ്രം ദ മാർജിൻസ്’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.മാധ്യമ പ്രവർത്തകൻ നിഷാദ് റാവുത്തർ മോഡറേറ്ററായി. മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, എഴുത്തുകാരനും ചിന്തകനുമായ കെ.കെ. ബാബുരാജ്, ശീതൾ ശ്യാം, സാമൂഹിക പ്രവർത്തക ലദീദ സംസാരിച്ചു.
മേളക്ക് ഞായറാഴ്ച കൊടിയിറങ്ങും. വൈകീട്ട് അഞ്ചിന് സമാപന ചടങ്ങിൽ നടിയും സാമൂഹിക പ്രവർത്തകയുമായ പത്മപ്രിയ പങ്കെടുക്കും. 6.15ന് അപ്പുണ്ണി ശശിയുടെ ഏകാംഗ നാടകമായ ചക്കരപ്പന്തൽ അരങ്ങേറും. സൂഫി സംഗീതജ്ഞൻ സമീർ ബിൻസിയുടെ പരിപാടിയോടെ സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.