തിരുവനന്തപുരം: മരണനിരക്കിലെ ശതമാനക്കണക്കിൽ ആശ്വസിക്കാൻ വരെട്ട; 21 ദിവസത്തിനിടെ സംസ്ഥാനത്ത് റിേപ്പാർട്ട് ചെയ്തത് 130 കോവിഡ് മരണം.
സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത 203 കോവിഡ് മരണങ്ങളിൽ 130 ഉം ആഗസ്റ്റിലെ ഇൗ 21 ദിവസമാണ്. മാർച്ച് 28 മുതൽ ജൂലൈ 31 വരെ 73 പേരാണ് മരിച്ചത്.
കോവിഡ് വ്യാപനം തീവ്രമായ ജൂലൈയിൽ 49 മരണമാണ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. തുടർന്നുള്ള 30 ദിവസംകൊണ്ട് മരണം മൂന്നിരട്ടിയാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മരണക്കണക്കിൽ മുന്നിൽ തലസ്ഥാനജില്ലയാണ്, 45 മരണം. ആഗസ്റ്റിൽ മാത്രം 34 ഉം. രണ്ടുേപർ മരിച്ച കോട്ടയത്താണ് ഏറ്റവും കുറവ്. ജൂലൈ ഏഴ് മുതൽ ആഗസ്റ്റ് 21 വരെ മരിച്ച 59 പേരുടെ സാമ്പിൾ പോസിറ്റിവാണെങ്കിലും മരണകാരണം കോവിഡ് അല്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ.
മരിച്ചവരിൽ കൂടുതലും 60ന് മുകളിൽ പ്രായമുള്ളവരാണ്, 130 പേർ. 41-50 പ്രായപരിധയിലുള്ള 52 പേരും 18 നും 40 നും മധ്യേയുള്ള ഏഴ് പേരും മരിച്ചു. 17 വയസ്സിന് താഴെ രണ്ട് മരണമുണ്ട്. മരണങ്ങളിൽ 89.16 ശതമാനവും സമ്പർക്കം വഴി രോഗം പിടിപെട്ടവരാണ്.
10.84 ശതമാനം വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ മടങ്ങിവന്നവരും. അധികവും പ്രായാധിക്യമുള്ളവരിലും മറ്റ് അനുബന്ധരോഗമുള്ളവരിലും സംഭവിക്കുന്നതുകൊണ്ട് കോവിഡ് മരണങ്ങൾ വേർതിരിച്ചെടുക്കുക എളുപ്പമല്ല.
ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മരണകാരണം വിലയിരുത്തുന്നതിനും കണ്ടെത്തുന്നതിലും ആരോഗ്യവകുപ്പിന് കീഴിൽ പ്രത്യേക സംവിധാനംതന്നെ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് മരണങ്ങളുടെ കാരണം കണ്ടെത്തി പ്രതിരോധിക്കും വിധം ചികിത്സാസംവിധാനം പരിഷ്കരിക്കണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
ശ്വാസതടസ്സം വന്ന് ആളുകൾ മരിക്കുന്നുവെന്നതുകൊണ്ട് വെൻറിലേറ്ററുകൾ വാങ്ങുകയല്ല വേണ്ടതെന്നും എന്തുകൊണ്ട് ശ്വാസതടസ്സം ഉണ്ടാകുന്നുവെന്ന് മനസ്സിലാക്കി പരിഹാരം കണ്ടെത്തുകയാണ് ചെയ്യേണ്ടതെന്നുമാണ് ഇവരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.